You are Here : Home / USA News

ഫാ. ആന്റണി തുണ്ടത്തിലിന്റെ പൗരോഹിത്യ ജൂബിലി ഷിക്കാഗോ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 12, 2015 11:42 hrs UTC

. ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ മുന്‍ വികാരിയും, സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത വികാരി ജനറാളുമായിരുന്ന ഫാ. ആന്റണി തുണ്ടത്തില്‍ എം.എസ്‌.ടിയുടെ പൗരോഹിത്യ രജതജൂബിലി ഷിക്കാഗോ സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ആഘോഷിച്ചു. 25 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തിലൂടെ ലഭിച്ച എല്ലാ നന്മകള്‍ക്കും ദൈവാനുഗ്രഹത്തിനും നന്ദിസൂചകമായി സീറോ മലബാര്‍ ക്രമത്തിലൂള്ള ദിവ്യബലി ഫാ. ആന്റണി തുണ്ടത്തിലിന്റെ കാര്‍മികത്വത്തില്‍ സമര്‍പ്പിച്ചു. മലങ്കര കത്തോലിക്കാ ഇടവക സെക്രട്ടറി ബഞ്ചമിന്‍ തോമസും, ട്രഷറര്‍ രാജു വിന്‍സെന്റും ചേര്‍ന്ന്‌ ആന്റണി അച്ചനെ പൊന്നാട അണിയിച്ചു. ദൈവാശ്രയബോധം, നിരന്തരമായ പരിശ്രമം, നിശ്ചയദാര്‍ഢ്യം, ഇച്ഛാശക്തി ഇവയെല്ലാം ഒന്നുപോലെ ഒത്തിണങ്ങിയ ജീവിതമാണ്‌ അച്ചന്റേത്‌. അച്ചന്റെ ജീവിതവിജയത്തിന്റെ രഹസ്യവും അതുതന്നെയാണ്‌ എന്ന്‌ സെക്രട്ടറി ബഞ്ചമിന്‍ തോമസ്‌ തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ട്രഷറര്‍ രാജു വിന്‍സെന്റ്‌ ഇടവകയുടെ സ്‌നേഹോപഹാരം നല്‍കി. ഫാ. ആന്റണി കേക്ക്‌ മുറിക്കുകയും, അമ്മയുടെ സ്ഥാനത്തുനിന്ന്‌ അച്ചാമ്മ ജോണ്‍ അച്ചന്‌ മധുരം നല്‍കകയും ചെയ്‌തു. സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.