You are Here : Home / USA News

ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി പ്രസാദ് ജോണ്‍ മത്സരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 18, 2018 05:33 hrs UTC

ഫ്‌ളോറിഡ: ഒര്ലാന്റോയില് നിന്നും പ്രസാദ് ജോണ് അഡീഷണല് അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ബാംഗ്ലൂര് ക്രൈസ്റ്റ് കോളജില് നിന്നും കൊമേഴ്‌സ് ബിരുദം നേടിയ പ്രസാദ് കേരളത്തില് ചെങ്ങന്നൂര് സ്വദേശിയാണ്. മാര് ഗ്രിഗോറിയോസ് ഓര്ത്തഡോക്‌സ് ചര്ച്ച് ബാംഗ്ലൂര് യൂത്ത് ലീഗ് സെക്രട്ടറിയായി ആത്മീയ രംഗത്ത് പ്രവേശിച്ച അദ്ദേഹം ഓര്ലാന്റോ സെന്റ് പോള്സ് ചര്ച്ചിന്റെ സെക്രട്ടറിയായും പ്രവര്ത്തിച്ചു. ഈ അവസരങ്ങളില് പല ടാലന്റ് ഷോകളുടേയും ഓര്ഗനൈസറായും തന്റെ പ്രകടന മികവ് തെളിയിച്ചു.

ഓര്മ്മ (ഓര്ലാന്റോ റീജണല് മലയാളി അസോസിയേഷന്) സെക്രട്ടറി, ട്രഷറര്, ബോര്ഡ് മെമ്പര് എന്നീ നിലകളില് മികവുറ്റ പ്രകടനം കാഴ്ചവെച്ച അദ്ദേഹം കഴിഞ്ഞവര്ഷത്തെ സെന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്‌സ് ചര്ച്ച് ടാമ്പായിലെ ട്രഷറര് ആയിരുന്നു. സൗത്ത് വെസ്റ്റ് അമേരിക്കന് ഡയോസിസ് അസംബ്ലി മെമ്പറായി (2017- 2021) ഇപ്പോള് പ്രവര്ത്തിക്കുന്ന പ്രസാദ്, എച്ച്.ഒ.എ ഡയറക്ടര്, ബോര്ഡ് ട്രഷറര് എന്നീ പ്രവര്ത്തനത്തോടൊപ്പം ഫൊക്കാനയുടെ 2016- 18 കാലഘട്ടത്തിലെ റീജണല് വൈസ് പ്രസിഡന്റായി സ്തുത്യര്ഹമായ പ്രവര്ത്തനം കാഴ്ചവെയ്ക്കുന്നു.

ആശ്രിതവാത്സല്യത്തിന്റേയും, പാരമ്പര്യസിദ്ധാന്തത്തിന്റേയും ഭാഗമാകാത്തതുകൊണ്ട് അര്ഹിക്കാത്ത ഒരു സ്ഥാനത്തും താന് എത്തിയില്ല എന്ന് അഭിമാനത്തോടെ ഓര്ക്കുന്ന പ്രസാദ്, നീതിബോധവും അത്മാര്ത്ഥതയും, അര്പ്പണബോധവും സമന്വയിക്കുന്ന ഒരു വ്യക്തിത്വമായി പൊതുപ്രവര്ത്തന രംഗത്ത് എളിമയുടെ തെളിമയുമായി മുന്നേറുകയാണ്.

താത്വികമായ ഒരു മാനസീക അവലോകനം നടത്തിയ താന്, ലീലാ മാരേട്ട് നേതൃത്വം നല്കുന്ന പ്രഗത്ഭരായ പൊതുപ്രവര്ത്തകരുടെ പാനലിന് പിന്തുണ പ്രഖ്യാപിക്കുന്നതായി അറിയിച്ചു. എന്നോടൊപ്പം നിങ്ങളുടെ വോട്ടും സഹകരണവും ലീലാ മാരേട്ട് നേതൃത്വം നല്കുന്ന ടീമിന് ഉണ്ടാകണമെന്ന് പ്രസാദ് അഭ്യര്ത്ഥിച്ചു. അനില് അമ്പാട്ട് (561 268 1513) അറിയിച്ചതാണിത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.