You are Here : Home / USA News

ഡാളസില്‍ മലങ്കര കത്തോലിക്ക കണ്‍വെന്‍ഷന്‍ റെജിസ്‌ട്രേഷന്‍ കിക്കോഫ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 21, 2018 12:05 hrs UTC

ഡാളസ് :ഓഗസ്റ്റ് മാസം രണ്ടു മുതല്‍ അഞ്ചു വരെ കണക്ടിക്കട്ടിലെ സ്റ്റാംഫോര്‍ഡില്‍ നടത്തപ്പെടുന്ന പത്താമത് മലങ്കര കത്തോലിക്ക കണ്‍വെന്‍ഷന്‍ റെജിസ്‌ട്രേഷന്‍ കിക്കോഫ് ഉല്‍ഘാടനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ മാര്‍ച്ച് 18 ഞായറാഴ്ച വിശുദ്ധ ആരാധനക്ക് ശേഷം നടന്ന ഭക്തി നിര്‍ഭരമായ ചടങ്ങില്‍ ബിഷപ്പ് സ്‌റ്റെഫാനോസ് നിര്‍വഹിച്ചു. രൂപത പാസ്റ്ററല്‍ കൗ ണ്‍സില്‍മെമ്പര്‍മാരായ ശ്രീ സുജന്‍ കാക്കനാട്ട്, ജിം ചെറിയാന്‍, പ്രമുഖ ആംഗലേയ സാഹിത്യകാരനും ഇടവകാംഗവുമായ റോയ് വര്ഗീസ്, ഫ്രാന്‍സിസ് ജോര്‍ജ് സെക്രട്ടറി മോന്‍സി ജോര്‍ജ് എന്നിവര്‍ ബിഷപ്പില്‍ നിന്നും റെജിസ്‌ട്രേഷന്‍ ബ്രോഷര്‍ ഏറ്റുവാങ്ങിയായിരുന്നു ഉല്‍ഘാടനം.

ഇതോടൊപ്പം ദേവാലയത്തില്‍ പീഡനുഭവ വാരത്തിനു മുന്നോടിയായുള്ള ഏകദിന ഒരുക്ക ധ്യാനവും, ദൈവാരാധനയും അമേരിക്ക കാനഡ (സൈന്റ്‌റ് മേരി, ക്വീന്‍ ഓഫ് പീസ്) രൂപതാധ്യക്ഷന്‍ റെവ. ഡോക്ടര്‍ പീലിപ്പോസ് മാര്‍ സ്‌റ്റേഫാനോസ് മെത്രാപോലിത്തയുടെയും, ഇടവക വികാരി എൃ മത്തായി മണ്ണൂര്‍വടക്കേതിലിന്റെയും നേതൃത്വത്തില്‍ നടത്തപ്പെട്ടു.ചടങ്ങില്‍ ട്രഷറര്‍ ജോബി എബ്രഹാം ഏവര്‍ക്കുംനന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.