You are Here : Home / USA News

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ റീജിയണല്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 7 ന്

Text Size  

Story Dated: Saturday, March 24, 2018 11:45 hrs UTC

സന്തോഷ് എബ്രഹാം

ഫിലഡല്‍ഫിയാ: ജന്മഭൂമിയുടെ ഗ്യഹാതുരത്വമുണര്‍ത്തൂന്ന ആഘോഷങ്ങളുമായി കര്‍മ്മ ഭൂമിയിലൊരു വര്‍ണ്ണ സന്ധ്യ തീര്‍ക്കുവാന്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ ഒരുങ്ങുന്നു. ഏപ്രില്‍ 7ാം തീയതി 4:30 മുതല്‍ 9:30 വരെ എഡിസണിലുള്ള ഇ ഹോട്ടലില്‍ വച്ച്് റിജീയണല്‍ കണ്‍വന്‍ഷനും മീറ്റ് ദ കാന്‍്ഡിഡേറ്റ് പ്രോഗ്രാമും കലാപരിപാടികളും, ചാരിറ്റി ബാക്വറ്റും നടത്തന്നു. പ്രവാസത്തിന്റെ വിരസതകള്‍ക്ക് അവധി കൊടുത്ത് സംസകാരത്തിന്റെ തണലില്‍,.. സൗഹ്യദത്തിന്റെ നിറവില്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ കണ്‍വന്‍ഷന്‍ അരങ്ങേറുന്നു. ജൂണ്‍ മാസത്തില്‍ ചിക്കാഗോയില്‍ നടക്കുന്ന ഫോമാ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനു മുന്നോടി യായി നടത്തി വരുന്ന റീജിയണല്‍ കണ്‍വന്‍ഷനില്‍ ഫോമയുടെ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നു. 2018 2020 ലെ ഫോമാ തെരഞ്ഞെടുപ്പില്‍ മല്‍സരികുന്ന സ്ഥാനാര്‍ഥികളുടെ പരിചയപ്പെടു ത്തലും അന്നേ ദിവസം നടക്കുന്നു.

ഈ റീജിയണിന്റെ കഴിഞ്ഞ രണ്ട@ു വര്‍ഷത്തെ മികവുറ്റ പ്രവര്‍ ത്തനങ്ങളുടെ കലാശകൊട്ടാണ് ഏപ്രില്‍ 7 ന് ന്യൂജേഴ്‌സിയില്‍ അരങ്ങേറുന്നത്. റീജിയണല്‍ വൈസ് പ്രസിഡന്റ് സാബു സ്‌കറിയ, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറാര്‍ ബോബി തോമസ്, ഫ@ണ്ട് റെയിസിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് ജോണ്‍, ആര്‍ട്‌സ് ചെയമാന്‍ ശ്രീ. ഹരികുമാര്‍ രാജന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള കമ്മിറ്റി ഇതിന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നു. കണ്‍വന്‍ഷനോടനുബന്ധിച്ച് കലാസന്ധ്യയും, ചാരിറ്റി ബാക്വറ്റും നടത്തപ്പെടുന്നു. കേരളസമാജം ഓഫ് ന്യൂജേഴ്‌സി, കലാ, സൗത്ത് ജേഴ്‌സി അസ്സോസിയേഷന്‍ ഓഫ് കേരളാറ്റെസ്, ഡെല്‍മ, മാപ്പ്, കാഞ്ച് എന്നീ സംഘടനകളുടെ പിന്‍തുണ യോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ സംഘടനകളിലെ പ്രസിഡന്റമാരുടെയും മറ്റ്് ഭാരവാഹികളുടെയും പൂര്‍ണ്ണ പിന്‍തുണ ഇതിന്റെ ക്രമീകരണങ്ങള്‍ക്ക് ലഭിച്ചു കൊണ്ട@ിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സാബു സ്‌കറിയാ 267 980 7923/

ജോജോ കോട്ടൂര്‍ 610308982

ബോബി തോമസ് 862 812 0606 / അലക്‌സ് ജോണ്‍ 908313612 ട്രഷറാര്‍ / കണ്‍വന്‍ഷന്‍ ചെയര്‍മാന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.