You are Here : Home / USA News

ജോണ്‍ ഫ്രാന്‍സീസ് സ്‌കോക്കി ഫൈന്‍ ആര്‍ട്‌സ് കമ്മീഷന്റെ കലാപ്രതിഭ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 24, 2018 11:53 hrs UTC

ഷിക്കാഗോ: സ്‌കോക്കി ഫൈന്‍ ആര്‍ട്‌സ് കമ്മീഷന്റെ 2018-ലെ കലാപ്രതിഭാ പുരസ്കാരം ജോണ്‍ ഫ്രാന്‍സീസ് നേടി. സര്‍ട്ടിഫിക്കറ്റ് സ്‌കോക്കി മേയര്‍ ജോര്‍ജ് വാന്‍ഡ്യൂസണില്‍ നിന്ന് ഏറ്റവാങ്ങി. സ്‌കോക്കി എലിസബത്ത് മേയര്‍ എലിമെന്ററി സ്കൂളിലെ കെ.ജി വിദ്യാര്‍ത്ഥിയാണ് ജോണ്‍ ഫ്രാന്‍സീസ്. സ്‌ക്കോക്കി വില്ലേജിന്റെ അധികാരപരിധിയില്‍ വരുന്ന സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കലാസൃഷ്ടികളുടെ ഉടമകളായ വിദ്യാര്‍ത്ഥികള്‍ക്കു നല്കുന്ന പുരസ്കാരമാണിത്. സ്‌കോക്കി ഫൈന്‍ ആര്‍ട്‌സ് കമ്മീഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടേയും മറ്റു കലാ സ്ഥാപനങ്ങളുടേയും കലാവാസനകളേയും താത്പര്യങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നിരവധി പ്രോഗ്രാമുകളും, ഗ്രാന്റിംഗ് പരിപാടികളും നടത്തുന്നു. അവയില്‍ ഒന്നായ സോര്‍ (സ്റ്റുഡന്റ് ഔട്ട് സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റ് റെക്കഗ്നേഷന്‍) പ്രോഗ്രാമില്‍ നിന്നാണ് എലിസബത്ത് മേയര്‍ സ്കൂളിലെ ജോണ്‍ ഫ്രാന്‍സീസ് പുരസ്കാരം നേടിയത്. സ്‌കോക്കി വില്ലേജില്‍ സ്ഥിരതാമസക്കാരായ ആന്റണി ഫ്രാന്‍സീസിന്റേയും, ഷീബ ഫ്രാന്‍സീസിന്റേയും ഇളയ പുത്രനാണ് ജോണ്‍ ഫ്രാന്‍സീസ്. ഗുഡ്‌വിന്‍ ഫ്രാന്‍സീസ്, ജസ്റ്റീന ഫ്രാന്‍സീസ്, ഗ്രേസ്‌ലിന്‍ ഫ്രാന്‍സീസ് എന്നിവര്‍ ജോണിന്റെ മൂത്ത സഹോദരങ്ങളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.