You are Here : Home / USA News

യുഎസ് മിലിട്ടറിയിൽ ഭിന്നലിംഗക്കാരുടെ സേവനം അവസാനിപ്പിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 24, 2018 11:57 hrs UTC

വാഷിങ്ടൻ ഡിസി ∙ യുഎസ് സൈനിക വിഭാഗങ്ങളിൽ ഭിന്നലിംഗക്കാരായ ട്രൂപ്പേഴ്സിന്റെ സേവനം തടഞ്ഞു കൊണ്ടുള്ള ഉത്തരവിൽ മാർച്ച് 23 വെള്ളിയാഴ്ച രാത്രി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഭിന്നലിംഗക്കാരുടെ മിലിട്ടറി സേവനം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഭിന്നലിംഗക്കാർക്കു പരസ്യമായി മിലിട്ടറി സേവനം നടത്താം എന്ന മുൻ പ്രസിഡന്റ് ഒബാമയുടെ ഉത്തരവാണ് ട്രംപ് നീക്കം ചെയ്തത്. ഭിന്നലിംഗക്കാരുടെ ഹോർമോൺ ചികിത്സാ ചിലവുകൾക്ക് ഭീമമായ തുകയാണ് ഗവൺമെന്റ് ചെലവഴിച്ചിരുന്നത്. എല്ലാ ഭിന്നലിംഗക്കാരുടേയും സേവനം അവസാനിപ്പിച്ചു എന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇവരിൽ ചിലരെയെങ്കിലും തുടരാൻ അനുവദിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭിന്നലിംഗക്കാരുടെ സേവനം അവസാനിപ്പിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം വളരെ പ്രതിഷേധങ്ങൾക്കും കോടതി ഇടപെടലുകൾക്കും കാരണമായിരുന്നു. മൂന്നു ഫെഡറൽ കോടതികളാണ് ട്രംപിന്റെ ബാൻ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുന്നത്. ട്രംപിന്റെ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്നും തുടർന്ന് ഒഴിവു വരുന്ന സ്ഥാനങ്ങളിലേക്ക് കൂടുതൽ പേർക്ക് നിയമനം നൽകുമെന്നും മേജർ ഡേവിഡ് ഈസ്റ്റ് ബേൺ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.