You are Here : Home / USA News

അമേരിക്കൻ ജനതയുടെ പകുതിയും ശ്വസിക്കുന്നത് അശുദ്ധവായുവെന്ന് സർവേഫലം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 19, 2018 11:09 hrs UTC

വാഷിംങ്ടൻ ഡിസി: ആഗോള താപനവും അന്തരീക്ഷ മലിനീകരണവും വർധിച്ചതോടെ അമേരിക്കൻ ജനതയുടെ പകുതിയിലധികം പേരും ശ്വസിക്കുന്നത് അശുദ്ധ വായുവാണെന്ന് ഏപ്രിൽ 18 ബുധനാഴ്ച അമേരിക്കൻ ലങ്ങ്സ് അസോസിയേഷൻ പുറത്ത് വിട്ട വാർഷിക റിപ്പോർട്ടി പറയുന്നു. അന്തരീക്ഷത്തിൽ ഓസോൺ അളവും താപനിലയും ക്രമാതീതമായി വർധിച്ചതാണ് കാരണമായി ചൂണ്ടികാണിക്കുന്നത്.

അന്തരീക്ഷ മലിനീകരണം ഉണ്ടായിരിക്കുന്നത് ഓസോൺ സ്മോഗ് ഗ്യാസ് മോളി കൂളുകൾ സൂര്യരശ്മിയും സൂര്യതാപവുമായി പ്രവർത്തിച്ചു നൈട്രജൻ ഓക്സൈഡുകൾ ഉൽപാദിപ്പിക്കുന്നു. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വമിക്കുന്ന ചെറിയ അളവിലുള്ള ദ്രവ–ഖര പദാർഥങ്ങൾ ശ്വസിക്കുന്നതുമൂലം ശ്വാസ കോശ അർബുദ്ധത്തിനുള്ള സാധ്യതകൾ വളരെയധികം വർധിപ്പിച്ചിരിക്കുന്നതായി സെന്റ് ജോൺസ് ഹോപ് കിൻസ് യൂണിവേഴ്സിറ്റി (ബാൾട്ടിമോർ) അസിസ്റ്റന്റ് പ്രൊഫസർ ഡോ. ക്രിസ്റ്റി പറഞ്ഞു.

ഓസോണി സ്മോഗ് എന്നിവയിൽ അടങ്ങിയിരിക്കുന്ന മോളികൂളുകൾ സൂര്യ രശ്മിയും സൂര്യതാപവുമായി പ്രവർത്തിച്ചുണ്ടാകുന്ന നൈട്രജൻ ഓക്സൈഡുകൾ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നതായും റിപ്പോർട്ടിൽ പറയുന്നു. ട്രംപ് ഗവൺമെന്റ് ക്ലീൻ എയർ ആക്ട് ലഘൂകരിച്ചതും പവർ പ്ലാന്റുകളിൽ നിന്നുള്ള കാർബൻ മലിനീകരണ നിയമം പിൻവലിച്ചതും അന്തരീക്ഷ മലിനീകരണത്തിന് അതോടൊപ്പം ശുദ്ധ വായുവിന്റെ ലഭ്യതയും കുറക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.