You are Here : Home / USA News

ഇനി ഇന്ത്യയിലേക്കില്ലെന്നു മോദിക്കയച്ച വിഡിയോ സന്ദേശത്തിൽ ഇന്ത്യൻ അമേരിക്കൻ പെൺകുട്ടി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 20, 2018 02:01 hrs UTC

ന്യൂയോർക്ക് ∙ സമ്മർവെക്കേഷനിൽ ഇന്ത്യയിലേക്ക് സന്ദർശനത്തിനു പോയിരുന്ന 10 വയസ്സുള്ള ഇന്ത്യൻ അമേരിക്കൻ പെൺകുട്ടി ഇനി മുതൽ ഇന്ത്യയിലേക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പത്തുമിനിട്ട് ദൈർഘ്യമുള്ള വിഡിയൊ സന്ദേശം അയച്ചു ഇന്ത്യയിൽ രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണു പെൺകുട്ടിയുടെ വിഡിയോ സന്ദേശം

ഇന്ത്യയിൽ എത്തിയാൽ മാനഭംഗത്തിനിരയാകുമോ എന്ന ഭയമാണ് ഇന്ത്യയിലേക്കു പോകുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്നു പേരു വെളിപ്പെടുത്താത്ത പെൺകുട്ടി വിഡിയൊ സന്ദേശത്തിൽ പറ‍ഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയിൽ സ്ത്രീകളും പെൺകുട്ടികളും മാനഭംഗത്തിനിരയാകുന്നുവെന്നു വാർത്തകൾ ദിനംതോറും പ്രത്യക്ഷപ്പെടുന്നതിൽ ആശങ്കയുണ്ടെന്നും പെൺകുട്ടി പറഞ്ഞു.

ജമ്മു കശ്മീർ കഠ്‍വയിൽ എട്ടു വയസ്സുള്ള പെൺകുട്ടിയെ മയക്കു മരുന്നു നൽകി കൂട്ട ബലാത്സംഗം നടത്തിയ സംഭവം മോദിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ഇത്തരം സംഭവങ്ങൾ തടയുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സംരക്ഷണം നൽകണമെന്നും പെൺകുട്ടി വിഡിയൊ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.