You are Here : Home / USA News

സജി ജോര്‍ജ് സണ്ണിവെയ്ല്‍ (ടെക്‌സസ്) മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 23, 2018 11:34 hrs UTC

സണ്ണിവെയ്ല്‍: മെയ് അഞ്ചിനു നടക്കാനിരിക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ വാശിയേറിയ ത്രികോണ മത്സരമാണ് നടക്കുന്നത്. സജി ജോര്‍ജിനെ കൂടാതെ കാരന്‍ഹില്‍, മൈക്കിള്‍ ഗോര്‍ഡാനോ എന്നിവരും മത്സരിക്കുന്നു. 28 വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് ഉപരിപഠനാര്‍ത്ഥം കുടിയേറിയ സജി, ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദവും, സതേണ്‍ മെതഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ ബിരുദവും കരസ്ഥമാക്കിയതിനുശേഷം അമേരിക്കയിലെ ഡിഫന്‍സ് കോണ്‍ട്രാക്ടിംഗ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു.

 

ഭാര്യ: ജയ ജോര്‍ജ്. മക്കള്‍: ആനി ജോര്‍ജ് (യു.ടി. ഓസ്റ്റിന്‍), ആന്‍ഡ്രൂ ജോര്‍ജ് (ടെക്‌സസ് ടെക്.) കഴിഞ്ഞ എട്ടുവര്‍ഷമായി സണ്ണി വെയ്ല്‍ കൗണ്‍സിലറായും പ്രോ- ടേം മേയര്‍ ആയും പ്രവര്‍ത്തിച്ച് എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ് സജി. സണ്ണിവെയ്ല്‍ ടൗണിന്റെ ഗ്രാമീണ അന്തരീക്ഷം നിലനിര്‍ത്തി സിറ്റിയുടെ സമഗ്ര വികസമാണ് ലക്ഷ്യം. സജി ജോര്‍ജിനുവേണ്ടി സണ്ണിവെയ്‌ലിലെ മലയാളി സമൂഹം ശക്തമായ കാമ്പനിംഗ് നീക്കമാണ് നടത്തുന്നത്.

 

 

എട്ടുവര്‍ഷം മുമ്പ് കൗണ്‍സിലറായി സജിയുടെ വിജയത്തിനു പിന്നില്‍ ചുക്കാന്‍ പിടിച്ച ജോസ് കുഴിപ്പള്ളില്‍, ഫിലിപ്പ് സാമുവേല്‍, സാമുവേല്‍ വര്‍ഗീസ് (സാം), സജി ചിറയില്‍, ഉമ്മന്‍ കോശി, പി.പി. ചെറിയാന്‍, അനില്‍ മാത്യു എന്നിവരെ കൂടാതെ സണ്ണി കെ. ജോണ്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ബാബു മാത്യു, റോബി ചെലഗിനി, രാജന്‍ മേപ്പുറം, വിന്‍സെന്റ് ജോണിക്കുട്ടി, തോമസ് കോശി, തോമസ് മാത്യു, എഡിസണ്‍ കെ. ജോണ്‍, ജേക്കബ് മാത്യു, ജോര്‍ജ് മാത്യു, എന്‍.വി. ഏബ്രഹാം എന്നിവരും ശക്തമായി പ്രവര്‍ത്തനരംഗത്തുണ്ട്. ഫിലിപ്പ് സാമുവേല്‍ ആണ് കാമ്പയിന്‍ ട്രഷറര്‍. ഇലക്ഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സജിയുടെ ഇലക്ഷന്‍ വെബ്‌സൈറ്റില്‍ അതിനു സൗകര്യമുണ്ട്. www.sajigeorge.net വാര്‍ത്ത തയാറാക്കിയത്: ഫിലിപ്പ് സാമുവേല്‍ കവലയ്ക്കല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.