You are Here : Home / USA News

വിമാനത്തില്‍ നിന്നു ലഭിച്ച ആപ്പിള്‍ ബാഗിലിട്ടു പുറത്തു കടന്നതിന് 500 ഡോളര്‍ ഫൈന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 23, 2018 11:38 hrs UTC

കൊളറാഡോ: പാരീസില്‍ നിന്നു കൊളറാഡോയിലേക്ക് ഡല്‍റ്റ എയര്‍ ലൈന്‍സില്‍ യാത്ര ചെയ്ത ക്രിസ്റ്റല്‍ ടാഡ് ലോക്കിന് വിമാനത്തില്‍ നിന്നും സ്‌നാക്‌സായി ലഭിച്ച ആപ്പിള്‍ ബാഗിലിട്ട് പുറത്തിറങ്ങിയതിന് ഫൈന്‍ നല്‍കേണ്ടി വന്നത് 500 ഡോളര്‍ ! വിമാനയാത്രക്കിടെ എല്ലാവര്‍ക്കും നല്‍കിയ ആപ്പിള്‍ വിശപ്പില്ലാത്തതിനാല്‍ പിന്നെ കഴിക്കാമെന്ന് വച്ച് ബാഗിലിട്ടു. കൊളറാഡോയില്‍ വിമാനമിറങ്ങിയ ക്രിസ്റ്റല്‍ കസ്റ്റംസിലൂടെ കടന്നപ്പോള്‍ ബാഗ് പരിശോധനയ്ക്കിടെ ഡെല്‍റ്റ ലോഗോ മാര്‍ക്ക് ചെയ്ത പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ ആപ്പിള്‍ കണ്ടെത്തി. പിന്നെ ഏജന്റ് ഒന്നും ചോദിച്ചില്ല. 500 ഡോള്‍ പിഴയടക്കാനാണ് വിധിച്ചത്. വേറൊരു വഴിയുമില്ലാത്തതിനാല്‍ പിഴയടക്കേണ്ടി വന്നതായി ക്രിസ്റ്റന്‍ പറഞ്ഞു. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നതിന് എല്ലാ യാത്രക്കാരും ബാധ്യസ്ഥരാണ്.

ഡല്‍റ്റ എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. അമേരിക്കയില്‍ വന്നിറങ്ങുന്നവരുടെ കൈവശം പഴങ്ങളോ പച്ചക്കറിയോ ഉണ്ടെങ്കില്‍ അതു ഡിക്ലയര്‍ ചെയ്യേണ്ടതാണെന്നും അധികൃതര്‍ പറഞ്ഞു. ഈ നിയമം ലംഘിച്ചതിനാണ് പിഴ ഈടാക്കേണ്ടി വന്നത്. അനുമതിയില്ലാതെ വിമാന യാത്രക്കിടെ ലഭിക്കുന്ന ഭക്ഷണമോ, മറ്റേതെങ്കിലും സാധനമോ വിമാനമിറങ്ങുമ്പോള്‍ പുറത്തേക്ക് കൊണ്ടുവരുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്. പലരും ഇത് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കണ്ടെത്തിയാല്‍ ശിക്ഷ ഉറപ്പാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.