You are Here : Home / USA News

ഫെ‍‍ഡറൽ ജഡ്ജിയായി ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ ഡയാൻ ഗുജറാത്തിയെ നോമിനേറ്റ് ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 12, 2018 12:21 hrs UTC

ന്യൂയോർക്ക് ∙ ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ ഡയാൻ ഗുജറാത്തിയെ ന്യുയോർക്ക് ഫെഡറൽ കോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നാമനിർദേശം ചെയ്തു. മേയ് 10 വ്യാഴാഴ്ചയായിരുന്നു ഇത് സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം . ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ പ്രോസിക്യൂട്ടേഴ്സ് ഓഫിസ് ഓഫ് ക്രിമിനൽ ഡെപ്യൂട്ടി ചീഫായിരുന്നു ഡയാൻ ഗുജറാത്തി.

കഴിഞ്ഞ വർഷം പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനു മുമ്പ് ഗുജറാത്തിയെ ഫെഡറൽ ജഡ്ജിയായി ഒബാമ നോമിനേറ്റു ചെയ്തിരുന്നുവെങ്കിലും ട്രംപ് അധികാരമേറ്റെടുത്തതോടെ നിയമം തൽക്കാലം തടഞ്ഞു വച്ചിരിക്കുകയായിരുന്നു.

ഡമോക്രാറ്റും റിപ്പബ്ലിക്കൻസും ഒരേ പോലെ ഗുജറാത്തിയെ പിന്തുണക്കുമെന്നതിനാൽ സെനറ്റിന്റെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.യേൽ ലൊ സ്കൂൾ, ബർണാഡ കോളേജ് ഓഫ് കൊളംമ്പിയ തുടങ്ങി യൂണിവേഴ്സിറ്റികളിൽ നിന്നും നിയമ പഠനം പൂർത്തിയാക്കി ഗുജറാത്തി ക്രിമിനൽ ഡിവിഷൻ അസി. യുഎസ് അറ്റോർണിയായി പ്രവർത്തിച്ചിരുന്നു.

ഏഷ്യൻ അമേരിക്കൻ ബാർ അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമെന്ന നിലയിലും ഗുജറാത്തി ചുമതലകൾ വഹിച്ചിരുന്നു.ആർമി ഓഫിസേഴ്സിനെ പരിശീലിപ്പിക്കുന്ന യുഎസ് മിലിട്ടറി അക്കാദമി പ്രൊഫസർ ദാമോദർ ഗുജറാത്തിയാണ് പിതാവ്.

നാഷണൽ ഏഷ്യൻ പസഫിക്ക് അമേരിക്കൻ ബാർ അസോസിയേഷൻ ഗുജറാത്തിയുടെ നിയമനത്തിൽ പ്രസിഡന്റ് ട്രംപിനെ പ്രത്യേകം അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.