You are Here : Home / USA News

അഞ്ചും ആറും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ച 75 കാരന് 125 വർഷം തടവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, May 14, 2018 06:49 hrs UTC

ജോർജിയ∙ അഞ്ചും ആറും വയസ്സുള്ള പെൺകുഞ്ഞുങ്ങളെ പീഡിപ്പിച്ച 75 കാരന് 125 വർഷം തടവ് വിധിച്ചു. പണത്തിനു വേണ്ടി ഇയാൾക്ക് കുട്ടികളെ കാഴ്ചവച്ച 25 വയസ്സുള്ള മാതാവ് മോർഗൻ സമ്മർലിനെയും കുറ്റക്കാരിയായി ജൂറി കണ്ടെത്തി. ജൂൺ നാലിന് ഇവരുടെ ശിക്ഷ വിധിക്കുമെന്ന് ഫൾട്ടൻ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് അറിയിച്ചു.

പെൺകുഞ്ഞുങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച റിച്ചാർഡിന് പരോൾ പോലും അനുവദിക്കാതെ 125 വർഷത്തേക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കുട്ടികളെ അമ്മയുടെ സാന്നിധ്യത്തിലാണ് റിച്ചാർഡ് പീഡിപ്പിച്ചിരുന്നത്. 100 ഡോളറും മയക്കുമരുന്നുമാണ് കുട്ടികളുടെ മാതാവിന് റിച്ചാർഡ് നൽകിയിരുന്നതെന്നും ഇവർ വ്യക്തമാക്കി. ഈ വൃദ്ധനെ കൂടാതെ മറ്റു പലർക്കും ഇവർ കുട്ടികളെ കാഴ്ചവച്ചിരുന്നതായും ജൂറി കണ്ടെത്തി.

കുട്ടികളുടെ മുത്തശ്ശിയും ഈ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളോടുള്ള ക്രൂരതയ്ക്കും കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടത്തിനും ഇവർക്ക് 5 വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More