You are Here : Home / USA News

ഫൊക്കാന നാഷണൽ കൺവൻഷനിൽ "സർഗസന്ധ്യ"

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, May 22, 2018 03:09 hrs UTC

ന്യൂയോർക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോയിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനിൽ കലയുടെ കേളികൊട്ടുമായി മലയാളസിനിമയിലെ സൂപ്പർ താരങ്ങൾ കടന്നു വരുന്നു."സർഗ്ഗ സന്ധ്യ"എന്ന പ്രോഗ്രാമിലൂടെ .ജഗദീഷ്,ഷീല ,2017 ലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട സുരഭി ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിൽ പതിനഞ്ചിലധികം കലാകാരന്മാരാണ് ഫൊക്കാനയുടെ നാഷണൽ കൺവൻഷൻ വേദിയിൽ വിവിധ കലാപരിപാടികളുമായി എത്തുന്നത്.കൈരളി ടി വി യിലെ കാര്യം നിസ്സാരം എന്ന സീരിയലിലൂടെ പ്രശസ്തരായ അനീഷ് രവി,അനു ജോസഫ് ,നർത്തകിയും നടിയുമായ സ്വാസ്വിക ,വിനോദ് കോവൂർ എന്നിവർ അവതരിപ്പിക്കുന്ന സ്‌കിറ്റുകൾ ,നൃത്തനൃത്യങ്ങൾ ,ഗായകരായ രഞ്ജിനി ജോസ് ,സുനിൽ കുമാർ എന്നിവരുടെ സംഗീത വിസ്മയവും സർഗസന്ധ്യക്ക് മാറ്റ് കൂട്ടും.

ഫിലാഡൽഫിയയിൽ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കൺവൻഷൻ മികച്ച കലാപരിപാടികൾ കൊണ്ടും താര സംഗമം കൊണ്ടും ജനശ്രദ്ധയാകര്ഷിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു.പതിവ് അമേരിക്കൻ പ്രോഗ്രാമുകളിൽ നിന്നും അവതരണ മികവ് കൊണ്ട് കാഴ്ചക്കാരുടെശ്രദ്ധ നേടുന്ന പ്രോഗ്രാം ആയിരിക്കും സർഗസന്ധ്യഎന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.ഫൊക്കാന കൺവൻഷൻ പരിപാടികളുടെ ഹൈലറ്റ് ആയിരിക്കും മലയാളസിനിമയുടെ ഹാസ്യ ചക്രവർത്തിയായ ജഗദീഷിന്റെ നേതൃത്വത്തിൽ ഫൊക്കാന കൺവൻഷനിൽ അവതരിപ്പിക്കുന്ന കലാപരിപാടികൾ അമേരിക്കൻ മലയാളികൾക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന്‌ കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ പറഞ്ഞു. കൺവൻഷന്റെ പരിപൂർണ്ണ വിജയത്തിനായി ഫിലാഡൽഫിയയിലെ മലയാളി സമൂഹത്തിന്റെയും ,ഫൊക്കാനയുടെ എല്ലാ റീജിയനുകളുടെയും,അമേരിക്കൻ മലയാളികളുടെയും സഹകരണം ഉണ്ടാകണമെന്ന് ട്രഷറര് ഷാജി വർഗീസ്,ട്രസ്റ്റിബോർഡ് ചെയർമാൻ ജോർജ്ജിവർഗീസ് ,ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ ,എക്സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ എന്നിവരും അറിയിച്ചു . ചലച്ചിത്ര താരങ്ങൾക്കു പുറമെ അമേരിക്കൻ മലയാളി യുവജനങ്ങളുടെ മാസ്മരിക കലാപരിപാടികളും ഫൊക്കാനയുടെ മാമങ്കത്തിന് പകിട്ടേകും .

പൂര്‍വ്വകാല സുഹൃത്ത് സംഗമം, യുവമിഥുനങ്ങളുടെ കൂടിക്കാഴ്ചകള്‍, കലാകാരന്‍മാരുടേയും, കലാകാരികളുടേയും തകര്‍പ്പന്‍ മത്സരങ്ങള്‍, മലയാളി മങ്ക , മിസ് ഫൊക്കാനാ തെരഞ്ഞെടുപ്പുകള്‍, ചലച്ചിത്ര അവാർഡ് ,ചിരിയരങ്ങ്, കലാ-സാമൂഹിക സാംസ്‌ക്കാരിക വേദികള്‍, നേതൃത്വമീറ്റിംങ്ങുകള്‍, പ്രൊഫഷണല്‍ മീറ്റിംങ്ങുകള്‍ എന്നിങ്ങനെ കേരളാംബയുടെ തനതുരൂപഭംഗിയും, കാലാവസ്ഥയും, വൃക്ഷലതാദികളും, സാംസ്‌കാരികനായകന്‍മാരും, സാമുദായിക രാഷ്ട്രീയ നേതാക്കളും, കലാപ്രതിഭകളും എല്ലാം ഒത്തുചേരുന്ന ഒരു മഹോത്സവം ആയിരിക്കും ഫൊക്കാനയുടെ ഫിലാഡൽഫിയ നാഷണൽ കൺവൻഷൻ .

നാലു ദിനങ്ങൾ മലയാളികൾക്ക്ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു അനുഭവമായിരിക്കും സമ്മാനിക്കുക .കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകം അനുഭവിക്കുന്ന, നന്‍മയുടെ പൂക്കള്‍ വിരിയുന്ന സമയമായി ഈ ദിനങ്ങള്‍ രൂപാന്തരപ്പെടും എന്നതിൽ തർക്കമില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.