You are Here : Home / USA News

ഒറിഗണ്‍ കാട്ടുതീക്ക് കാരണക്കാരനായ 15 കാരന് 36 മില്യണ്‍ പിഴ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 23, 2018 10:42 hrs UTC

പോര്‍ട്ട്‌ലാന്റ് (ഒറിഗണ്‍): 2017 സെപ്റ്റംബര്‍ 2 ന് ഈഗിള്‍ ക്രീക്കിലെ 48,000 ഏക്കര്‍ കാട് കത്തിനശിക്കുന്നതിന് കാരണക്കാരനായ 15 കാരന്‍ വിവിധ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും പുനരധിവാസ തുകയായി 36 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് കഴിഞ്ഞ വാരാന്ത്യം സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജ് ജോണ്‍ ഒള്‍സന്‍ ഉത്തരവിട്ടു. വാഷിങ്ടണ്‍ വാന്‍കൂറില്‍ നിന്നുള്ള പതിനഞ്ചുകാരന്‍ രണ്ടു പടക്കം കത്തിച്ചു എറിഞ്ഞതാണ് തീപടര്‍ന്ന് പിടിക്കുന്നതിന് കാരണമെന്ന് കോടതി കണ്ടെത്തി. തീ ആളി പടര്‍ന്നതിനെ തുടര്‍ന്ന് ആളുകളെ മാറ്റി താമസിക്കുകയും പ്രധാന ഹൈവേകള്‍ അടയ്ക്കുകയും പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.