You are Here : Home / USA News

സണ്ണിവെയ്ൽ സിറ്റിയിൽ ഓടി കൊണ്ടിരുന്ന കാറിനു നേർക്ക് വെടിവയ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 24, 2018 01:10 hrs UTC

സണ്ണിവെയ്ൽ ∙ ഓടിക്കൊണ്ടിരുന്ന ഹോണ്ടാ കാറിനു നേരെ മറ്റൊരു വാഹനത്തിൽ നിന്നും ചീറി പാഞ്ഞു വന്ന മൂന്നു വെടിയുണ്ടകൾ തറച്ചു കയറിയെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സണ്ണിവെയ്ൽ സിറ്റിയിൽ മേയ് 22 ന് ആണു സംഭവം. പൊതുവെ ശാന്തമായ സണ്ണിവെയ്ൽ സിറ്റിയിൽ നടന്ന ഈ സംഭവം ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. വെടിയേറ്റ ഹോണ്ടാ കാർ ഓടിച്ചിരുന്നത് 25 വർഷമായി ഡാലസിൽ ഫയർ ഫൈറ്ററായ ടോണി അകിലറായിരുന്നു.

സാമുവേൽ ഫാമിനു സമീപം ഈസ്റ്റ് ട്രിപ്പ്, ജോബ്സൺ റോഡിലായിരുന്നു വൈകിട്ട് നാലു മണിയോടെയാണു സംഭവം.

വെടിയേറ്റ വാഹനം വശത്തേക്കു മാറ്റിയിട്ടു ഡ്രൈവർ സണ്ണിവെയ്ൽ ടൗൺ ഹാളിൽ ഓടിയെത്തി വിവരം അറിയിച്ചു. ഡാലസ് കൗണ്ടി ഷെറിഫ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും മറ്റേ വാഹനം അതിനകം സ്ഥലം വിട്ടിരുന്നു. ഒരു ലക്സസും മറ്റൊരു എസ്‍യുവിയും തന്റെ കാറിനു സമീപം കടന്നു പോയതായും എവിടെ നിന്നാണ് വെടിവച്ചതെന്നു വ്യക്തമല്ലെന്നും ടോണി പറഞ്ഞു. ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത് ഫയർ ഫൈറ്റർ പറഞ്ഞു.

സംഭവത്തിൽ ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ ഷെറിഫ് ഡിപ്പാർട്ട്മെന്റിനെ 214 749 8641 എന്ന നമ്പറിൽ വിളിച്ചു അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

ആദ്യമായി മലയാളി സജി ജോർജ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത് സണ്ണിവെയ്ൽ സിറ്റിയിൽ നിന്നാണ്. അടുത്ത മാസമാണ് മേയറായി സജി ചുമതലയേൽക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.