You are Here : Home / USA News

വേള്‍ഡ് മലയാളി കൌണ്‍സില്‍ കോണ്‍ഫെറെന്‍സിനു തിളക്കമാര്‍ന്ന തുടക്കം

Text Size  

Story Dated: Thursday, June 14, 2018 06:13 hrs EDT

ജേക്കബ് കുടശ്ശനാട്

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പതിനൊന്നാമത് ബ യ നീ യ ല്‍ കോണ്‍ഫറന്‍സ് സണ്ണി വെയ്ല്‍ സിറ്റി മേയര്‍ സജി ജോര്‍ജ് ഇര്‍വിങ്ങിലെ ഏട്രിയം ഹോട്ടലിന്റെ പ്രയറി റോസ്ഹാളില്‍ അമേരിക്കയുടെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നും എത്തിയ പ്രതിനിധികളുടെ നിറ സാന്നിധ്യത്തില്‍ നിലവിളക്കു തെളിച്ചു ഉത്ഘാടനം ചെയ്തതോടെ നിറമാര്‍ന്ന പരിപാടികളുടെ ഏകദിന സമ്മേളനത്തിന് തുടക്കമായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി സമൂഹത്തിന്റെ ബ്രഹത്തായ ശൃംഖലയുടെ കണ്ണിയായ ഡാളസിലെ പ്രൊവിന്‍സ് ഏറ്റെടുത്തു നടത്തുന്ന റീജിയന്റെ ഇ കോണ്‍ഫറന്‍സ് ഉത്ഘാടനം ചെയ്യന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നു മേയര്‍ പറഞ്ഞു. റീജിയന്‍ പ്രസിഡന്റ് ശ്രീ പി. സി മാത്യു അധ്യക്ഷത വഹിച്ചു. റീജിയന്‍ സെക്രട്ടറി കുരിയന്‍ സഖറിയാ, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, എലെക്ഷന്‍ കമ്മിഷണര്‍ ചാക്കോ കോയിക്കലേത്, എല്‍ദോ പീറ്റര്‍, റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്ഗീസ് കയ്യാലക്കകം, ത്രേസിയായമ്മ നാടാവള്ളില്‍, ഡോ. രുഗ്മിണി പദ്മകുമാര്‍ , സുധീര്‍ നമ്പ്യാര്‍, റെവ. ഷാജി കെ. ഡാനിയേല്‍ എന്നി റീജിയന്‍ നേതാക്കള്‍ പെങ്കെടുത്തു പ്രസംഗിച്ചു.

 

ഒക്ലഹോമ, ഹൂസ്റ്റണ്‍, ഡാളസ്, ചിക്കാഗോ, ന്യൂ യോര്‍ക്ക്, ന്യൂ ജോര്‍സീ, വാഷിംഗ്ടണ്‍, ഫിലാഡല്‍ഫിയ മുതലായ പ്രൊവിന്‍സുകളെ പ്രധിനിധികരിച്ചു എബ്രഹാം ജോണ്‍, സബ് തലപ്പാല, എസ്. കെ. ചെറിയാന്‍, ജെയിംസ് കൂടല്‍, ജേക്കബ് കുടശ്ശനാട്, ജോമോന്‍, ബാബു ചാക്കോ, തോമസ് അലക്‌സാണ്ടര്‍, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, തോമസ് ചെല്ലേത്, എബ്രഹാം മാലിക്കറുകയില്‍, ജിമ്മി കുളങ്ങര, ഷിബു സാമുവേല്‍, മേരി തോമസ്, സുനില്‍ എഡ്‌വേഡ്, ബിജി എഡ്‌വേഡ്, ആന്‍ ബിജു ലൂക്കോസ്, കോശി ഉമ്മന്‍, തോമസ് മൊട്ടക്കല്‍, തങ്കമണി അരവിന്ദന്‍ മുതലായവര്‍ എത്തിയത് കോണ്ഫറന്‌സിനു കൊഴുപ്പേകി. രണ്ടായിരത്തി പതിനാറ് ജൂണ്‍ മാസം 25 നു സാബു ജോസഫ് സി. പി. എ യുടെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയയില്‍ അരങ്ങേറിയ (യൂണിഫിക്കേഷന് ശേഷം നടത്തിയ) കോണ്ഫറന്‌സില് തെരഞ്ഞെടുക്കപ്പെട്ട ശ്രീ ജോര്‍ജ് പനക്കലിന്റെയും പി. സി. മാത്യുവിന്റെയും കുര്യായ്ന്‍ സഖറിയാ, ഫിലിപ്പ് മാരേട്ട്, എല്‍ദോ പീറ്റര്‍ മുതലായവരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമായി ഇന്ന് എട്ടു പ്രൊവിന്‍സുകള്‍ തല ഉയര്‍ത്തി നില്കുന്നു എന്നും പിന്നില്‍ നിന്നും പിന്തുണ നല്‍കി അഹോരാര്‍ത്ഥം പണിയെടുത്ത എല്ലാ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും നന്ദി അറിയിക്കുന്നതായും തുടര്‍ന്നുള്ള എല്ലാ സാഹയ സഹകരണങ്ങളും ഇനിയും തുടരണം എന്നും പി. സി. മാത്യു, വര്ഗീസ് കയ്യാലക്കകം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നു ത്രേസിയാമ്മ നാടാവള്ളി (ന്യൂയോര്‍ക്), എബ്രഹാം ജോണ്‍ (ഒക്ലഹോമ) മുതലായവരുടെ നേതൃത്വത്തില്‍ നടത്തിയ സാഹിത്യ സമ്മേളനത്തില്‍ സുധീര്‍ നമ്പ്യാര്‍, രുഗ്മിണി പദ്മകുമാര്‍, മഹേഷ് പിള്ള, എസ്. കെ, ചെറിയാന്‍, റോയ് മാത്യു, തോമസ് മാത്യു, തോമസ് മൊട്ടക്കല്‍ മുതലായവര്‍ പങ്കെടുത്തു. ചിക്കാഗോയില്‍ നിന്നും എത്തിയ ആന്‍ ലൂക്കോസ്, ബിജി എഡ്വേര്‍ഡ് എന്നിവര്‍ നയിച്ച സിമ്പോസിയം, ബോബി കുരിയന്‍, ജെയ്‌സി ജോര്‍ജ് എന്നിവരുടെ പങ്കാളിത്തത്തോടെ അതിമനോഹരമാക്കി. യൂത്ത് എംപോവെര്‌മെന്റ് ഒരു ഭാവി പ്രതീക്ഷ എന്ന വിഷയം സദസിന്റെ കയ്യടി ഏറ്റുവാങ്ങി. ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ നയിച്ച ബിസിനസ് ഫോറം സെമിനാറില്‍ തോമസ് മൊട്ടക്കല്‍, ഷിബു സാമുവേല്‍, തോമസ് ചിലത്, കോശി ഉമ്മന്‍, പി. സി. മാത്യു, എസ്. കെ. ചെറിയാന്‍ മുതലായവര്‍ പങ്കെടുത്തു. തോമസ് മൊട്ടക്കല്‍ ഉത്ഘാടനം ചെയ്ത ചര്‍ച്ച ചൂടുപിടിച്ചതും അനുഭവ മേറിയതുമായി.

 

തുടര്‍ന്നു നടന്ന റീജിയന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മീറ്റിംഗില്‍ 2018 2020 കാലയളവിലേക്കുള്ള റീജിയന്‍ സാരഥികളെ തിരെഞ്ഞുടുത്തു. എലെക്ഷന്‍ കമ്മീഷണര്‍ ചാക്കോ കോയിക്കലേത് തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചു. തുടര്‍ന്നു ഉച്ചക്ക് ശേഷം സെയിന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ കലാപരിപാടികളില്‍ നാന്‍സി വര്ഗീസ്, റേച്ചല്‍ അയ്പ്, ആന്‍ഡ്രൂ ജേക്കബ്, ചാര്‍ളി വരാനത്തു, കെസിയ ജോണ്‍സന്‍, മനോഹരമായ നൃത്തങ്ങളാലും ഗാനങ്ങളാലും സദസിനെ ആനന്ദിപ്പിച്ചു. റീജിയന്റെ നവ സാരഥികള്‍ വര്ഗീസ് കയ്യാലക്കകം ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി സ്ഥാനം ഏറ്റു. ആഗസ്റ്റില്‍ ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫെറെന്‍സിലേക്കു ഡാളസിലെ മലയാളി സമൂഹത്തെ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ സ്വാഗതം ചെയ്തു. രുക്മിണി പദ്മകുമാര്‍ രെജിസ്‌ട്രേഷനുകള്‍ സ്വീകരിച്ചു. സുധീര്‍ നമ്പിയാര്‍ വീ ക്യാന്‍ സീ എന്ന എന്‍വിയര്‍മെന്റല്‍ പ്രൊജക്റ്റ് വീഡിയോ അവതരിപ്പിച്ചു. റീജിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജെയിംസ് കൂടല്‍, എസ്. കെ. ചെറിയാന്‍, ചാക്കോ കോയിക്കലേത്, വര്ഗീസ് കയ്യാലക്കകം, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പുതിയ റീജിയന്‍ ഭാരവാഹികള്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുമെന്നും കൂടല്‍ വാഗ്ദാനം ചെയ്തു. വാലിഡിക്ടോറിയന്‍ കെസിയ ജോണ്‍സണ്‍, സ്‌റ്റെര്‍ലിന്‍ ചാര്‍ലി, ഗണേഷ് സാജന്‍ മുതലായ വരെ പ്ലാക്കുകളും ട്രോഫികളും നല്‍കി ആദരിച്ചു. ഗവര്‍ണര്‍ അവാര്‍ഡ് ജേതാവ് സഞ്ജന സുധീറിനും, ദേവ് പിന്റോയ്ക്കും തങ്ങള്‍ കാട്ടിയ പ്രകൃതി സംരക്ഷണതിന് അവാര്‍ഡുകള്‍ നല്‍കി. രാവിലെ മുതല്‍ വൈകുന്നേരം വരെ വിവിധ പരിപാടികളില്‍ പങ്കെടുത്തവരെ ആദരിച്ചു. റീജിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പി. സി. സ്വാഗതം പറഞ്ഞു. റീജിയന്‍ ട്രഷറര്‍ ഫിലിപ്പ് മാരേട്ട് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More