You are Here : Home / USA News

ആദ്രം പദ്ധതിക്ക് പ്രവാസികള്‍ പിന്തുണ നല്‍കും ഡോ ലൂക്കോസ് മണിയാട്ട്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, July 16, 2018 11:35 hrs UTC

ഫിലാഡല്‍ഫിയ: കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ പ്രത്യേകം സഹകരണത്തോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്ത ആദ്രം പദ്ധതിക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ലൈഫ് ചെയ്ഞ്ചിങ്ങ് ഫൗണ്ടേഷന്‍ സ്ഥാപകനും, കേരളത്തില മുന്നൂറില്‍ പരം പഞ്ചായത്തുകള്‍ സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്ന സെര്‍വ് ഇന്ത്യ സംഘടനയുടെ ഡയറക്ടറുമായ ഡോ ലൂക്കോസ് മണിയാട്ട് ഉറപ്പ് നല്‍കി. ഫിലാഡല്‍ഫിയായില്‍ ചേര്‍ന്ന ഫൊക്കാന സമ്മേളനത്തിലെ ഹെല്‍ത്ത് സെമിനാറില്‍ പ്രസംഗിക്കുകയായിരുന്ന ഡോ ലൂക്കോസ്. ആരോഗ്യ പരിപാലന രംഗത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കുന്നതാണ് ആദ്രം പദ്ധതി. പ്രവാസി മലയാളികളുടേയും സന്നദ്ധ സേവാ സംഘടനകളുടേയും സഹകരണം പ്രതീക്ഷിച്ച് തുടക്കമിട്ട പദ്ധതിക്ക് അമേരിക്കന്‍ പ്രവാസി മലയാളികളില്‍ നിന്നും നല്ല അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജയും പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പദ്ധതി സര്‍ക്കാര്‍ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റുമെന്ന് ലൂക്കോസ് അഭിപ്രായപ്പെട്ടു.

 

കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് തീരുമാനം നടപ്പാക്കണമെങ്കില്‍ വിവിധ ഘടകകക്ഷികളുടെ താല്‍പര്യം കൂടി പരിഗണിക്കേണ്ടിയിരുന്നതിനാല്‍ പല പദ്ധതികളും പൂര്‍ണ്ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ലൂക്കോസ് ചൂമ്ടിക്കാട്ടി. എന്നാല്‍ ഇടത് പക്ഷ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം മുഖ്യ മന്ത്രി നേരിട്ടിടപെട്ട ഘടകകക്ഷികളുടെ കാര്യമായ എതിര്‍പ്പുകളില്ലാതെ നടപ്പാക്കാന്‍ കഴിയുന്നുണ്ടെന്നുള്ളത് വളരെ ശ്രദ്ധേയമാണെന്നും അദ്ധേഹം പറഞ്ഞു. ഡോ അിരുദ്ധന്‍, ഡോ സോഫി വില്‍സന്‍, ബ്രിജിറ്റ് ഇമ്മാനുവേല്‍ തുടങ്ങിയവരും ആരോഗ്യ സംമിനാറില്‍ പങ്കെടുത്തു സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.