You are Here : Home / USA News

വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, July 17, 2018 11:48 hrs UTC

ന്യൂയോർക്ക് :വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി .കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും രാമായണ പാരായണവും പ്രേത്യക പൂജകളും, രാമർച്ചനയും നടത്തുന്നതാണ്. ജൂലൈ 17 മുതൽ ഓഗസ്റ്റ് 17 വരെയാണ് രാമായണ മാസാചരണം. ഹൈന്ദവരെ സംബന്ധിച്ച് വളരെ പുണ്യമായ മാസമാണ് കര്‍ക്കിടകം . പഴയ കാലം നോക്കിയാല്‍ പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഇടമുറിയാതെ മഴ പെയ്യുന്ന അഥവാ പെയ്തിരുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ് അതിനാല്‍ ഈ മാസം രാമായണ മാസമായി ആചരിക്കുന്നു. മഹാ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്‍ ജനിച്ചത് കര്‍ക്കിടം രാശിയില്‍ ഉദയം കൊണ്ട വേലയിലാണ്. കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം.

ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യം ആണ്. രണ്ടാമതായി പറയുന്നത് ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ‍ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം എന്നും പറയാറുണ്ട് . കര്‍ക്കിടകത്തിലെ എല്ലാദിവസവും തുടരുന്ന രാമയണം വായന കര്‍ക്കിടകമാസാവസാനത്തോട് രാമയണം വായിച്ചു പൂര്‍ത്തിയാക്കും.ഓഗസ്റ്റ് 17 ന് രാമായണ മാസാചരണം പൂർത്തിയാക്കും .കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള ഒരു കാത്തിരിപ്പ്. കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും നടത്തുന്ന രാമായണ പാരായണത്തിലും പ്രേത്യക പൂജകളിലും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ക്ഷേത്രം പ്രസിഡന്റ് പാർത്ഥസാരഥി പിള്ളയും ക്ഷേത്ര കമ്മിറ്റിയും അപേക്ഷിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.