You are Here : Home / USA News

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ ജൂലൈ 28 ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, July 19, 2018 10:44 hrs UTC

ഹൂസ്റ്റണ്‍: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് (CRF) ന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ ജൂലൈ 28 നു ശനിയാഴ്ച വൈകുന്നേരം 6:00 നു ഡെസ്ടിനി ഇവന്റ് വെന്യുവില്‍ (Destiny Event Venue, 1622 Staffordshire Rd, Stafford, TX 77477) വച്ച് നടത്തപ്പെടുന്നു. പ്രമുഖ സുവിശേഷ പ്രസംഗകര്‍ കൂടിയായ സജു കുര്യാക്കോസും സാലി സജുവും ദൈവ വചന പ്രഘോഷണങ്ങള്‍ക്കു നേതൃത്വം നല്‍കും. പ്രശസ്ത വേദചിന്തകന്‍ പ്രൊഫ. എം .വൈ.യോഹന്നാന്‍ നല്‍കുന്ന ഡിയോ സന്ദേശവും ഉണ്ടായിരിക്കുന്നതാണ്. പ്രൊഫ. എം .വൈ.യോഹന്നാന്‍ ( റിട്ട. പ്രിന്‍സിപ്പല്‍, സെന്റ് പീറ്റേഴ്‌സ് കോളേജ് , കോലഞ്ചേരി ) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്, കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതും, സഭാ വ്യത്യാസമെന്യെ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് CRF.

സഭയോ സമുദായമോ മാറുകയല്ല മറിച്ച് ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമെന്നാണ് ഫെലോഷിപ്പ് വിശ്വസിക്കുന്നത്. സുവിശേഷകരായ ദമ്പതികള്‍ സജു കുര്യാക്കോസും [Director, DentCare Dental Lab] സാലി സജുവും [GM, DentCare Dental Lab] CRF ഗായകസംഘമായ അമൃതധാരക്ക് നേതൃത്വം നല്‍കുകയും ലോകമെങ്ങും യേശുവിന്റെ സാക്ഷികളായി വചനം പ്രഘോഷിച്ചു വരുന്നു. ഫെല്ലോഷിപ്പിന്റെ കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ ജൂലൈ 24 നു ഡാളസിലും 27 നു ഓസ്റ്റിനിലും നടക്കുന്നുണ്ട്. ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രൊഫ. എം .വൈ.യോഹന്നാന്‍ , പവര്‍ വിഷന്‍ ടിവി യില്‍ ( Powervision TV) യില്‍ എല്ലാ ദിവസവും രാവിലെ 10 നും രാത്രി 7 നും (ഹൂസ്റ്റണ്‍ സമയം) വചന സന്ദേശം നല്‍കുന്നു. ഈ സന്ദേശം www.crfgospel.org/ ല്‍ തത്സമയം ലഭ്യമാണ്. ഈ സന്ദേശം നിങ്ങളുടെ വാട്‌സ്ആപ്പില്‍ (WhatsApp) ലഭിക്കുവാന്‍ +91 9142 303030 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേരും സ്ഥലവും അയച്ചുകൊടുക്കുക അല്ലെങ്കില്‍ ംംം.രൃളഴീുെലഹ.ീൃഴ സന്ദര്‍ശിക്കുക, അവസരം പ്രയോജനപ്പെടുത്തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.