You are Here : Home / USA News

ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്

Text Size  

Story Dated: Tuesday, August 07, 2018 06:54 hrs EDT

ഷിക്കാഗോ: 2018- 20 വര്‍ഷങ്ങളിലേക്കുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാശിയേറിയ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ജോണ്‍സണ്‍ കണ്ണൂക്കാടനും, സെക്രട്ടറിയായി ജോഷി വള്ളിക്കളവും തെരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് അഞ്ചാംതീയതി ഞായറാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെ സി.എം.എ ഹാളില്‍ വച്ചു നടന്ന വോട്ടിംഗില്‍ കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് കനത്ത പോളിംഗ് ആണ് നടന്നത്. അതികഠിനമായ വേനല്‍ചൂടിനെ വകവെയ്ക്കാതെ ആയിരത്തി ഒരുനൂറോളം മെമ്പേഴ്‌സ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗപ്പെടുത്താനായി മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ എത്തി. അമേരിക്കയിലെ മലയാളി സമൂഹം മുഴുവനും ആകാംക്ഷയോടെ ഒറ്റുനോക്കിയിരുന്ന ഒരു ഇലക്ഷനായിരുന്നു ഇത്. തുടര്‍ന്നു രാത്രി മുഴുവന്‍ നടന്ന വോട്ട് എണ്ണലിനുശേഷം തിങ്കളാഴ്ച വെളുപ്പിനു 5.30-ഓടെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്കും രണ്ട് വനിതാ പ്രതിനിധികള്‍, യൂത്ത് പ്രതിനിധി, പതിമൂന്ന് ബോര്‍ഡ് അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കുമാണ് ഇലക്ഷന്‍ നടന്നത്.

ജോസഫ് നെല്ലുവേലി, ജോയി വാച്ചാച്ചിറ, പി.ഒ. ഫിലിപ്പ് എന്നിവര്‍ അടങ്ങിയ ഇലക്ഷന്‍ കമ്മിറ്റിയാണ് ഒരു രാവും പകലും മുഴുവന്‍ നീണ്ടുനിന്ന ഇലക്ഷനു ചുക്കാന്‍ പിടിച്ചത്. പ്രസിഡന്റ് - ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി- ജോഷി വള്ളിക്കളം, വൈസ് പ്രസിഡന്റ്- ബാബു മാത്യു, ട്രഷറര്‍- ജിതേഷ് ചുങ്കത്ത്, ജോയിന്റ് ട്രഷറര്‍- ഷാബു മാത്യു, യൂത്ത് പ്രതിനിധി കാല്‍വിന്‍ കവലയ്ക്കല്‍, വനിതാ പ്രതിനിധികള്‍- ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍- ലൂക്ക് ചിറയില്‍, മനോജ് അച്ചേട്ട്, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, ജസി റിന്‍സി, ഫിലിപ്പ് പുത്തന്‍പുരയില്‍, ആല്‍വിന്‍ ഷിക്കോര്‍, ഷൈനി ഹരിദാസ്, സന്തോഷ് കുര്യന്‍, സന്തോഷ് കാട്ടൂക്കാരന്‍, ചാക്കോ മറ്റത്തിപ്പറമ്പില്‍, സജി മണ്ണഞ്ചേരി, ടോബിന്‍ മാത്യു, ജോര്‍ജ് പ്ലാമൂട്ടില്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറിയായി സാബു കട്ടപ്പുറവും, സീനിയര്‍ സിറ്റിസണ്‍ പ്രതിനിധിയായി ജോസ് സൈമണ്‍ മുണ്ടപ്ലാക്കലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വളരെ അച്ചടക്കത്തോടും കൃത്യനിഷ്ഠയോടും കൂടി നടന്ന ഇലക്ഷന് നിലവിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാമും, സെക്രട്ടറി ജിമ്മി കണിയാലിയും ഇലക്ഷന്‍ കമ്മിറ്റിക്കുവേണ്ട എല്ലാ സഹായ സഹകരണങ്ങളും നല്‍കി. ഇലക്ഷന്റെ വിജയകരമായ നടത്തിപ്പിനു സഹകരിച്ച എല്ലാവര്‍ക്കും ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് നെല്ലുവേലി നന്ദി പറഞ്ഞതോടൊപ്പം വിജയികള്‍ക്ക് ആശംസകളും നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More