You are Here : Home / USA News

ന്യു ജെഴ്‌സിയില്‍ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് ആശീര്‍വാദം ശനിയാഴ്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 11, 2018 10:27 hrs UTC

ന്യുയോര്‍ക്ക്: ന്യുജെഴ്‌സിയിലെ കാര്‍ടററ്റില്‍ ക്‌നാനായ കാത്തലിക്ക് മിഷന്‍-ന്യു ജെഴ്‌സി-സ്റ്റാറ്റന്‍ ഐലന്‍ഡ് വാങ്ങിയ ദേവാലയത്തിന്റെ ആശീര്‍വാദവുംപുതിയ ഇടവകയുടെ സ്ഥാപനവും ശനിയാഴ്ച (സെപ്റ്റംബര്‍ 15) രാവിലെ 9:30-നു നടക്കും. ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് എന്നു പേരിട്ടിരിക്കുന്ന ദേവലയത്തിന്റെയും ഇടവകയുടെയും ആശീര്‍വാദം കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ രൂപതാധ്യകഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, വികാരി ജനറല്‍ മോണ്‍. തോമസ് മുളവനാല്‍ എന്നിവര്‍നിര്‍വഹിക്കും. രാവിലെ 9:30-നു അതിഥികള്‍ക്കു സ്വീകരണം. 10 മണിക്കു പള്ളിയുടെ കൂദാശ. 10:30-നു വി. കുര്‍ബാന. 12:30-നു പൊതു സമ്മേളനം. ഫാ. റെനി കട്ടേല്‍ ആണു മിഷന്‍ ഡയറക്ടറും വികാരിയും. ട്രസ്റ്റിമാര്‍ ജോസ്‌കുഞ്ഞ് ചാമക്കാലായില്‍, ലൂമോന്‍ മാന്തുരുത്തില്‍. ഷാജി വെമ്മേലില്‍, പീറ്റര്‍ മാന്തുരുത്തില്‍ എന്നിവരാണു മിഷന്‍ എക്‌സിക്യൂട്ടിവ്മാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More