You are Here : Home / USA News

ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളി കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 13, 2018 09:55 hrs UTC

ബോസ്റ്റണ്‍: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയുടെ ഈവര്‍ഷത്തെ കന്നി 20 പെരുന്നാല്‍ 2018 സെപ്റ്റംബര്‍ 29,30 (ശനി, ഞായര്‍) ദിവസങ്ങളില്‍ പൂര്‍വ്വാധികം ഭംഗിയായും ഭക്തിനിര്‍ഭരമായും നടത്തപ്പെടുന്നു.

കാരുണ്യ ഗുരുശ്രേഷ്ഠനായ കബറിങ്കല്‍ മുത്തപ്പന്റെ ഓര്‍മ്മ അമേരിക്കയില്‍ കൊണ്ടാടുന്ന ഈ പെരുന്നാള്‍ ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളേയും ദൈവ നാമത്തില്‍ ക്ഷണിക്കുന്നു.

29-നു ശനിയാഴ്ച വൈകിട്ട് 6.30-നു കൊടിയേറ്റ്, തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം തുടങ്ങിയവയും, 30-നു രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 10 മണിക്ക് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക് തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.

ഒരു വര്‍ഷം തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയില്‍ പേരുകള്‍ ഓര്‍മ്മിക്കത്തക്കവണ്ണം ഓഹരികള്‍ എടുത്ത് പെരുന്നാളില്‍ ഭാഗഭാക്കാകാന്‍ എല്ലാ വിശ്വാസികളേയും ഓര്‍മ്മിപ്പിക്കുന്നതായി വികാരി അറിയിച്ചു. അമ്പത് ഡോളറാണ് പെരുന്നാള്‍ ഓഹരിയായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ പെരുന്നാള്‍ ചടങ്ങുകളിലും ഇടവക മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടേയും, വൈദീകരുടേയും സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. ദേവാലയ സ്ഥാപനത്തില്‍ 9 വര്‍ഷം പൂര്‍ത്തിയാക്കിയ ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകളിലേക്ക് ഏവരേയും ദൈവനാമത്തില്‍ ക്ഷണിക്കുന്നു.

പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വൈസ് പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസ്, സെക്രട്ടറി നിജോ വര്‍ഗീസ്, ട്രഷറര്‍ എല്‍ദോ സിറിയക് തുടങ്ങിയവരോടൊപ്പം കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stbasil.org ഫാ. റോയി വര്‍ഗീസ് (508 617 6450), ഡോ. ഏബ്രഹാം വര്‍ഗീസ് (വൈസ് പ്രസിഡന്റ്) 401 601 7362, നിജോ വര്‍ഗീസ് (സെക്രട്ടറി) 952 217 9992, എല്‍ദോ സിറിയക് (408 506 6018). റിപ്പോര്‍ട്ട് തയാറാക്കിയത്: കുര്യാക്കോസ് മണിയാട്ടുകുടിയില്‍ (781 249 1934).

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.