You are Here : Home / USA News

ഡാളസ്സില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം സെപ്റ്റ 28,29 തീയതികളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 19, 2018 10:45 hrs UTC

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മാര്‍ത്ത മറിയം സമാജ വാര്‍ഷിക സമ്മേളനം 2018 സെപ്റ്റംബര്‍ 28, 29 തീയതികളില്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടത്തപ്പെടുന്നു. "ദാഹിക്കുന്നവന് ഞാന്‍ ജീവനീരുറവില്‍ നിന്ന് സൗജന്യമായി കൊടുക്കും. ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും. ഞാന്‍ അവനു ദൈവവും അവന്‍ എനിക്ക് മകനുമായിരിക്കും'. (വെളിപ്പാട് 21: 6, 7 ) എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പഠന ക്ലാസുകളും ധ്യാനങ്ങളൂം പ്രബന്ധങ്ങളും വിവിധ സമയങ്ങളില്‍ അവതരിക്കപ്പെടും. സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രപൊലീത്ത അഭി. ഡോ. സക്കറിയസ് മാര്‍ അപ്രേം, ഫാ. ഡോ.തിമോത്തി തോമസ് (ടെനി അച്ചന്‍ ), റവ. ഫാ. ജോര്‍ജ് പൗലോസ് (താമ്പാ, ഫ്‌ളോറിഡ) എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഡാളസ് മേഖലയിലെ എല്ലാ ഇടവകകളുടെയും മര്‍ത്ത മറിയം സമാജ അംഗങ്ങള്‍ സംയുക്തമായി നടത്തുന്ന ഗായക സംഘം ഗാനങ്ങള്‍ ആലപിക്കും. െ്രെകസ്തവ പാരന്പര്യത്തില്‍ അടിസ്ഥാനമായുള്ള കലാപരിപാടികളും അവതരിക്കപ്പെടും. 28 വെള്ളിയാഴ്ച രാവിലെ വര്‍ണശബളമായ ഘോഷയാത്രയോടു കൂടി ആരംഭിക്കുന്ന സമ്മേളനത്തിന് ഡാളസ് മേഖലയിലെ എല്ലാ ഇടവകകളും സംയുക്തമായി ആതിഥ്യം വഹിക്കുന്നതാണ്. സമ്മേളനത്തിന്‍റെ വിജയത്തിനായി പത്തോളം കമ്മറ്റികള്‍ ഡാളസിലെ വൈദികരുടെയും സമാജം അംഗങ്ങളുടെയും നേതൃത്വത്തില്‍ നടന്നു വരുന്നു.

ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും 350 പ്രതിനിധികള്‍ സംബന്ധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാദര്‍. രാജു ഡാനിയേല്‍ 2144766584, മെറി മാത്യു 9727502765, സൂസന്‍ തന്പാന്‍ 4695835931, ശാന്തമ്മ മാത്യു 7147

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.