You are Here : Home / USA News

ലാനാ കണ്‍വെന്‍ഷന് വിജയ ശോഭ നേര്‍ന്നു് ട്രൈസ്റ്റേറ്റ് കേരളാ ഫോറം

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Friday, October 05, 2018 12:41 hrs UTC

ഫിലഡല്‍ഫിയ: 15 സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഐക്യത്തില്‍ മലയാണ്മയുടെ മഹത്വത്തെ അമേരിക്കയില്‍ തിരുവോണമായ് പുലര്‍ത്തുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ലാനാ കണ്‍വെന്‍ഷന് വിജയ ശോഭ നേര്‍ന്നു. “ലാനാ എന്ന ദിവ്യാക്ഷരി ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് ആശയഗരിമ പകരുന്നതില്‍ സഹയാത്രിയാണ്. ലാനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ട്രൈസ്റ്റേറ്റ് കേരളാ ഫോറം താത്പര്യപൂര്‍വ്വം സഹരണ നിഷ്‌കര്‍ഷ പാലിക്കാറുണ്ട്. സാഹിത്യ മത്സരങ്ങളും സാഹിത്യകാരന്മാര്‍ക്കുള്ള സ്വീകരണാദരങ്ങളും ട്രൈസ്റ്റേറ്റ് കേരളാ ഫോറം നടത്താറുണ്ട്. അതിനാല്‍ ലാനാ സമ്മേളനം ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്ന് ആത്മസൗഹൃദം സജീവമാക്കുന്ന വേളയാണ്. ലാനാ കണ്‍ വെന്‍ഷന്റെ വിജയത്തിന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രവര്‍ത്തിക്കും”: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, സെക്രട്ടറി സുമോദ് നെല്ലിക്കാലാ, എന്നിവര്‍ പ്രസ്താവിച്ചു. ലാന (കേരളാ ലിറ്റററി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) വാര്‍ഷിക സമ്മേളനം ഫിലഡല്‍ഫിയയില്‍ ഒക്ടോബര്‍ 5 വെള്ളി, 6 ശനി, 7 ഞായര്‍ തിയതികളില്‍ '' ചാക്കോ ശങ്കരത്തില്‍ നഗറിലാണ് '' ചേരുന്നത്.

മുന്‍ ചെയര്‍മാന്മാരായ ജോര്‍ജ് ഓലിയ്ക്കല്‍, ജോബീ ജോര്‍ജ്, ജോര്‍ജ് നടവയല്‍, ജീമോന്‍ ജോര്‍ജ്, രാജന്‍ സാമുവേല്‍, സുധാ കര്‍ത്താ, അലക്‌സ് തോമസ ്, കുര്യന്‍ രാജന്‍, ഫീലിപ്പോസ ് ചെറിയാന്‍, റോണി വര്‍ഗീസ്, മുന്‍ സെക്രട്ടറി ജോര്‍ജ് ജോസഫ്, വിന്‍സന്റ് ഇമ്മാനുവേല്‍, തോമസ് പോള്‍, സ്‌പോട്‌സ ് ചെയര്‍ ദിലീപ് ജോര്‍ജ്, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍ റെജി ജേക്കബ്, കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനൂപ് ജോസഫ് എന്നിവരുള്‍പ്പെടുന്ന വിപുലമായ സമിതിയാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിനുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More