You are Here : Home / USA News

'ലൈറ്റ് ദി കാന്റില്‍' ഗാനമേള നവംബര്‍ 17ന്

Text Size  

Story Dated: Tuesday, October 09, 2018 03:27 hrs UTC

ജയിംസ് വര്‍ഗീസ്

കാലിഫോര്‍ണിയ: 'ലൈറ്റ് ദി കാന്റില്‍' ചാരിറ്റി സംഘടനയുടെ ഫണ്ട് ശേഖരണ പദ്ധതിയുടെ ഭാഗമായി നവംബര്‍ 17നു ഹേവാര്‍ഡ് കലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി തിയറ്ററില്‍ വച്ച് ക്രിസ്ത്യന്‍ ഗാനമേള നടത്തും. ഹശഴവേേവലരമിറഹല യുവഗായകനായ ഇമ്മാനുവേല്‍ ഹെന്‍റിയും സംഘവുമാണ് ഗാനമേള അവതരിപ്പിക്കുന്നത്. കര്‍ണ്ണാടകയില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംഘടന പഠന സഹായം നല്‍കുന്നു. 2011 ല്‍ ആരംഭിച്ച സംഘടന 500 ലേറെ വിദ്യാര്‍ത്ഥികള്‍ക്കു സഹായം നല്‍കുന്നുണ്ട്. ഗാനമേള ഫണ്ട് സമാഹരണം വിജയപ്രദമാക്കാന്‍ ബേ ഏരിയായിലെ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി സംഘടന ഭാരവാഹികളായ ജോണ്‍ ചാണ്ടി, കുര്യന്‍ വര്‍ഗീസ്, ഷെര്‍ലി മാത്യു, സുജിത് ഐസക്, ദീപക് ചെറിയാന്‍, ജോണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഗാനമേളയ്ക്കുള്ള ടിക്കറ്റുകള്‍ സംഘടനയുടെ വെബ് സൈറ്റിലൂടെയോ ഫോണില്‍ ബന്ധപ്പെട്ടോ ലഭ്യമാക്കാം. ജോണ്‍ ചാണ്ടി : 408 644 4696, ജോണ്‍ ഗീവര്‍ഗീസ് : 408 896 2109, സുജിത് ഐസക്ക് : 650 759 6364, കുര്യന്‍ വര്‍ഗീസ് : 510 935 1456.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More