You are Here : Home / USA News

കലിഫോർണിയായിൽ ഇന്ത്യൻ അമേരിക്കൻ വംശജൻ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 10, 2018 04:17 hrs UTC

സാൻഫ്രാൻസിസ്ക്കോ ∙ സാൻഫ്രാൻസിസ്ക്കോ ബെ ഏരിയാ എക്സിക്യൂട്ടീവ് (മുഖ്യ പാചകക്കാരൻ) ചെഫ് ഫ്രിമോണ്ടിലുള്ള സ്വവസതിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. ഇന്ത്യൻ അമേരിക്കൻ വംശജൻ ഡൊമിനിക് സർക്കാരാണ് (56) കൊല്ലപ്പെട്ടതെന്നു പൊലീസും സ്ഥിരീകരിച്ചു. ഒക്ടോബർ 8 ന് രാവിലെ ഫ്രിമോണ്ട് വസതിയിൽ നിന്നും വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസിൽ വിവരം അറിയിച്ച വ്യക്തി ഈ വീട്ടിൽ നിന്നും ഒരാൾ ഇറങ്ങി സൈക്കിളിൽ പോകുന്നതായും കണ്ടെത്തിയിരുന്നു. പൊലീസ് ഇതൊരു കൊലപാതകമായി കണക്കാക്കി അന്വേഷണം ആരംഭിച്ചതായി ലെഫ് മൈക്ക് ടെഗ് നർ പറഞ്ഞു. ഡൊമിനിക്കിന്റെ ഇന്ത്യയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോൾ ഇദ്ദേഹത്തെ കുറിച്ചു നല്ല അഭിപ്രായമാണു ലഭിച്ചതെന്നും ടെഗ് നർ പറഞ്ഞു.

കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലാണ് ഡൊമിനിക്ക് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. 2013 ൽ ഒർലാന്റൊ മാഗസിൻ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഫുഡ് ഇൻഡസ്ട്രിക്ക് ഏറ്റവും നല്ല ഒരു പാചകക്കാരനെയായണ് നഷ്ടപ്പെതെന്നു മൗണ്ടൻ വ്യു (കലിഫോർണിയ) ഉടമസ്ഥ സുഷമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More