You are Here : Home / USA News

അമേരിക്കന്‍ വിശേഷങ്ങളും, വാര്‍ത്തകളുമായി ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച

Text Size  

Story Dated: Friday, November 09, 2018 09:40 hrs UTC

ബിന്ദു ടിജി

ന്യൂയോര്‍ക്ക്: പുതുമ നിറഞ്ഞ പരിപാടികളാല്‍ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ചയും വൈവിധ്യമുള്ള പരിപാടികളുമായി നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു. ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍: അമേരിക്കയിലെങ്ങും ഹാലോവീന്‍, വൈറ്റ് ഹൗസില്‍ വിവിധ പരിപാടികളോടെ ഹാലോവീന്‍ ആഘോഷിച്ചു. ആപ്പിള്‍ പുതിയ ഉല്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹോളിവുഡില്‍ നിന്നും ജെന്നിഫര്‍ ലോപസിന്റെ പുതിയ ചിത്രം 'സെക്കന്റ് ആക്റ്റ് 'പ്രദര്‍ശനത്തിനെത്തുന്നു. ഹ്യൂസ്റ്റണില്‍ അടുത്ത വര്‍ഷം ആഗസ്റ്റ് ഒന്നുമുതല്‍ നാലുവരെ നടക്കുന്ന സീറോ മലബാര്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഡാളസില്‍ നടന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനവും കേരളപ്പിറവി ആഘോഷവും നിറഞ്ഞ സദസ്സിനു മുന്നില്‍ നടന്നു. മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ (മാര്‍ക്) വാര്‍ഷികം വിവിധ പരിപാടികളോടെ ചിക്കാഗോയില്‍ ആഘോഷിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയയുടെ വാര്‍ഷിക യോഗവും ബാങ്ക്വറ്റും ആഘോഷപൂര്‍വം നടന്നു. 

 

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ 'കാട്ടുകുതിര' സാമൂഹ്യ നാടകം നിറഞ്ഞ സദസ്സിനു മുന്നില്‍ വിജയകരമായി അവതരിപ്പിച്ചു. എക്കാലത്തും അമേരിക്കയിലെ ആഴ്ചാവിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പിന്റെ ഈ ആഴ്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍) 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.