You are Here : Home / USA News

പ്രവീണ്‍ വര്‍ഗീസ് കേസ്സ്- തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് നവംബര്‍ 11ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 10, 2018 10:08 hrs UTC

ഷിക്കാഗൊ: പ്രവീണ്‍ വര്‍ഗീസ് വധ കേസ്സില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ജൂറി തീരുമാനം പരിഗണിക്കാതെ പ്രതി ബഥൂണിനെ സ്വതന്ത്രനായി വിട്ടയയ്ക്കാന്‍ തീരുമാനിച്ച കൗണ്ടി ജഡ്ജിയുടെ തീരുമാനത്തെ ചോദ്യം ചെയ്തും. ബഥൂണിന്റെ ജാമ്യം റദ്ദാക്കി ജയിലിലടക്കണമെന്നാവശ്യപ്പെട്ടും പ്രോസിക്യൂഷന്‍ നല്‍കിയ മോഷന്‍ വിചാരണക്കെടുക്കാതെ തള്ളിയ ഇല്ലിനോയ്‌സ് വിധിക്കെതിരെ അടുത്ത നടപടി എത്തായിരിക്കണമെന്ന് ആലോചിക്കണ്ടതിന് പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേരുന്നു. നവംബര്‍ 11 ഞായര്‍ വൈകീട്ട് 7 മണിക്ക് ഡെസ്്‌പ്ലെയ്ന്‍സ് പോര്‍ട്ടര്‍ നേഡിലുള്ള ഷിക്കാഗൊ മാര്‍ത്തോമാ ചര്‍ച്ചില്‍ ചേരുന്ന യോഗത്തില്‍ സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ നേതാക്കന്മാര്‍ പങ്കെടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു. ജൂറിയുടെ തീരുമാനം അവഗണിച്ചു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബഥൂണിനെ വിട്ടയയ്ക്കാന്‍ കൗണ്ടി ജഡ്ജി പുറപ്പെടുവിച്ച അസാധാരണ വിധി നീതി നിഷേധമാണെന്നും, സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസ് പ്രോസിക്യൂഷന് അനുകൂല നടപടി സ്വീകരിക്കുന്നതിനുപകരം പ്രതിക്കനുകൂലമായി സുപ്രീം കോടതിയില്‍ വാദിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടത് അനവാര്യമാണെന്നും, കണ്‍വീനര്‍ അറിയിച്ചു. യോഗത്തിന് പുറമെ പ്രത്യേക പത്രസമ്മേളനവും ഉണ്ടായിരിക്കുമെന്ന് ഗ്ലാഡ്‌സന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.