You are Here : Home / USA News

"ജോസഫ്" തരംഗം ഇനി അമേരിക്കയിലും- സിജോ വടക്കൻ & ജോജു ജോർജ് കൂട്ടുകെട്ടിന് ഒരു പൊൻതൂവൽ കൂടി

Text Size  

Story Dated: Thursday, December 06, 2018 06:22 hrs EST

അടുത്തകാലത്തു എറേ ജനശ്ര്ദ്ധ പിടിച്ചുപറ്റിയ ജോസഫ് ഇന്നുമുതൽ അമേരിക്കയിൽ പ്രദർശനം തുടങ്ങുന്നു. ജോജു ജോർജ് നായകനായി സമകാലീന സംഭവങ്ങൾ മുൻനിർത്തി എടുത്ത ജോസഫ് എന്ന സിനിമ മറ്റുള്ള സാങ്കല്പിക സിനിമകളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. അമേരിക്കൻ മലയാളി വ്യവസായി സിജോ വടക്കൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജോസഫ്- ഫ്ളാഷ് ബാക്കുകളുടെ ഉയരങ്ങളിൽ ഒരു സിനിമാകഥ

ഫിലിം റിവ്യൂ- ഋഷിരാജ് സിംഗ്

സാധാരണയായി ഒരു സിനിമയിൽ ഒന്നോ രണ്ടോ ഫ്ളാഷ് ബാക്കുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നാൽ ഈ സിനിമയിൽ മൂന്ന്- നാല് തവണ ഫ്ളാഷ് ബാക്കുകൾ നമ്മുടെ മുമ്പിൽ വരുന്നു. ഇത് ഡയറക്ടറുടെയും എഡിറ്ററുടെയും കഴിവാണ്, ഇത് കാണികളെ ആകർഷിച്ചിട്ടുമുണ്ട്. ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകളിൽ വളരെ ഉയർന്ന നിലവാരത്തിലുള്ള സിനിമ എന്ന് ജോസഫിനെ വിശേഷിപ്പിക്കാൻ സാധിക്കും. ചെറിയ ബഡ്ജറ്റിലുളള സിനിമയാണെങ്കിലും അതിന്റെ സ്ക്രിപ്റ്റ് മികച്ചതായിരുന്നാൽ സിനിമ വിജയിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സിനിമ. വലിയ താരപരിവേഷം ഉള്ള നടന്മാർ അഭിനയിച്ചാൽ മാത്രമേ സിനിമ വിജയിക്കൂ എന്ന ധാരണ ഈ സിനിമ കണ്ടാൽ മാറി കിട്ടും.

 

***********************************************************************************************************

 

പോലീസ് സേനക്ക് അക്കാദമിക്ക് ലെവലിൽ പഠിക്കുവാൻ ഉള്ളൊരു ചിത്രമാണ് ജോസഫ് – ജസ്റ്റിസ് കമാൽ പാഷ എം പദ്മകുമാർ ചിത്രം ജോസഫ് മികച്ച അഭിപ്രായം നേടി സ്‌ക്രീനുകളിൽ തുടരുകയാണ്. ആദ്യ ദിനങ്ങളിൽ വലിയ ഒരു കൂട്ടം പ്രേക്ഷകരെ ആകർഷിക്കാൻ സാധിച്ചില്ലെങ്കിലും പതിയ കണ്ടവർ പറഞ്ഞറിഞ്ഞു ജോസഫ് പ്രേക്ഷകരെ നേടിയെടുത്തു. 2. 0 പോലുള്ള വമ്പൻ റീലീസുകൾക്കിടയിലും ചിത്രം തലയുയർത്തി നിൽക്കുകയാണ് ഇപ്പോൾ ആദ്യ ദിനങ്ങളിലെ തണുത്ത പ്രകടനത്തിൽ നിന്ന് മാറി സ്റ്റഡി ആയിട്ടുള്ള പ്രേക്ഷകരെ നേടാൻ ചിത്രത്തിന് കഴിയുന്നുണ്ട്. ചിത്രത്തിനെ പ്രശംസിച്ചു നിരവധി സെലിബ്രിറ്റികളും ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും രംഗത്ത് എത്തിയിരുന്നു. ചിത്രം കണ്ട ജസ്റ്റിസ് കമാൽ പാഷ പറയുന്ന വാക്കുകൾ ഇങ്ങനെ ” ‘ഞാന്‍ ജോസഫ് എന്ന ചിത്രം കണ്ടു. വളരെ നല്ല ഒരു ചിത്രമാണിത്. മികച്ചൊരു ക്രൈം ത്രില്ലര്‍ എന്നു തന്നെ പറയാം. ഏങ്ങനെയാണ് ഒരു ക്രൈം അന്വേക്ഷിക്കേണ്ടതെന്ന് വരച്ച് കാണിക്കുന്ന ഒരു ചിത്രം. ഒരു ഷെര്‍ലോക് ഹോംസ് ചിത്രം പോലെ ഇതില്‍ നിരീക്ഷണവും കുറ്റാന്വേഷണവും അവതരിപ്പിച്ചിട്ടുണ്ട്. ഇത് പൊലീസ് സേനയ്ക്ക് അക്കാഡമിക് ലെവലില്‍ പഠിക്കാവുന്ന ഒരു ചിത്രമാണിത്. അത്രമാത്രം കഷ്ടപ്പാടിലൂടെയാണ് ഇതിലെ കഥാപാത്രം കേസ് തെളിയിക്കുന്നത്.’

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More