You are Here : Home / USA News

ഹൂസ്റ്റണ്‍ ശ്രീ നാരായണ മിഷന്റെ കുടുംബയോഗം

Text Size  

Story Dated: Thursday, February 07, 2019 08:23 hrs EST

sankarankutty

 

ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ശ്രീ നാരായണ മിഷന്റെ കുടുംബയോഗം കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തു മണി മുതല്‍ സ്റ്റാഫോര്‍ഡിലുള്ള നായര്‍ പ്ലാസായില്‍ വച്ച് നടത്തുകയുണ്ടായി. പ്രസിഡന്റ് മുരളി കേശവന്‍, സെക്രട്ടറി പ്രകാശന്‍, ട്രഷറര്‍ അനുലാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി കുടുംബയോഗത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഗുരുദേവ കൃതികളെക്കുറിച്ച് വിശദീകരിക്കുകയും അതിന്റെ മാഹാത്മ്യം സമൂഹത്തിനും വരും തലമുറക്കും പകര്‍ന്നു നല്‍കുന്നതിനും പരിശ്രമിക്കണമെന്നും നിര്‍ദേശിച്ചു. ഹുസ്റ്റണ്‍ ശാഖയുടെ സ്വപ്നമായ സ്വന്തമായ ആസ്ഥാന മന്ദിരം എത്രയും വേഗം സാക്ഷാത്കരിക്കുവാന്‍ നല്ലവരായ എല്ലാ സഹോദരീ സഹോദരന്‍മാരുടേയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പ്രസിഡന്റ് മുരളി കേശവനും സെക്രട്ടറി പ്രകാശും അഭ്യര്‍ഥിച്ചു. തുടര്‍ന്നു തനിനാടന്‍ സദ്യയോടുകൂടി കുടുംബസംഗമം ധന്യമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More