You are Here : Home / USA News

ഡാളസില്‍ നിര്യാതനായ ജോര്‍ജ് മാത്യുവിന്റെ പൊതുദര്‍ശനം ഇന്ന്

Text Size  

Story Dated: Friday, March 15, 2019 07:11 hrs EDT

ഡാളസ്: കോഴഞ്ചേരി കീഴുകര പാറേല്‍ കുടുംബാംഗവും ഫിലാഡല്‍ഫിയ അസംഷന്‍ മാര്‍ത്തോമ്മ ഇടവാംഗവുമായ ഡാളസില്‍ നിര്യാതനായ ജോര്‍ജ് മാത്യു പാറേലിന്റെ (അച്ചന്‍കുഞ്ഞ് 82)പൊതുദര്‍ശനം ഇന്ന് വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടണില്‍ (1400 W.Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നു. ഭാര്യ: കോഴഞ്ചേരി കീഴുകര മണ്ണില്‍ കുടുംബാംഗം സോഫി ജോര്‍ജ്. മക്കള്‍: രേണു (ഫിലാഡല്‍ഫിയ), മനു, ബിനു (ഇരുവരും ഡാളസ്) മരുമക്കള്‍: കുമ്പനാട് ചുണ്ടമണ്ണില്‍ മനോജ്, തിരുവല്ല കറ്റോട് പരിമല്‍ കോട്ടേജില്‍ ലീന, തിരുവല്ല പെരിങ്ങര പുലിപ്ര ബിന്ദു. കൊച്ചുമക്കള്‍: ലിയാ, ഹാന, ജോഹാന്‍, സെയ്‌റ, ജോഹാന, ജോഷ്വാ ശനിയാഴ്ച്ച രാവിലെ 9 മണിക്ക് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടണില്‍ വെച്ച് സംസ്‌കാര ശുശ്രുഷയും തുടര്‍ന്ന് കോപ്പല്‍ റോളിങ്ങ് ഓക്‌സ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, Tx 75019) സംസ്‌കാരം നടത്തുന്നതുമാണ്. ചടങ്ങുകള്‍ www.keral.tv എന്ന വെബ് സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More