You are Here : Home / USA News

അമേരിക്കയിലേക്കുള്ള കുടിയേറ്റം അനുഗ്രഹമാണെന്ന് ബുഷ്

Text Size  

Story Dated: Tuesday, March 19, 2019 12:15 hrs UTC

ഡാളസ് : അമേരിക്കയിലേക്ക് കുടിയേറുന്നത് ഒരനുഗ്രഹവും ബലവുമാണെന്ന് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയൂ ബു്ഷ് അഭിപ്രായപ്പെട്ടു. മാര്‍ച്ച് 18ന് ബുഷ് പ്രസിഡന്‍ഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച പൗരത്വ വിതരണ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബുഷ്. ഇന്ന് നടന്ന ചടങ്ങില്‍ ഇരുപതു രാജ്യങ്ങളില്‍ നിന്നുള്ള 50 പേര്‍ക്കാണ് പൗരത്വം ലഭിച്ചത്. ലോറ ബുഷും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വാഷിംഗ്ടണില്‍ ഭരണത്തിലിരിക്കുന്ന ചുമതലപ്പെട്ടവര്‍ ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളുന്ന ബുഷ് പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡന്റ് എന്ന നിലയില്‍ ഇമ്മിഗ്രേഷന്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചത് പൂര്‍ണ്ണമായും വിജയിച്ചില്ല. എന്നതില്‍ ഖേദിക്കുന്നതായും ബുഷ് പറഞ്ഞു. നാം അധിവസിക്കുന്ന രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കപ്പെടുന്നുവെന്നതു ഉറപ്പാക്കണമെന്നും, അതോടൊപ്പം ഇവിടെ എത്തുന്ന കുടിയേറ്റക്കാരുടെ ഭാവി ശോഭനമായി തീരണമെന്നും ബുഷ് പറഞ്ഞു. ലോറ ബുഷും ചടങ്ങില്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.