You are Here : Home / USA News

പമ്പയുടെ മാതൃദിനാഘോഷവും കുടുംബ സംഗമവും വര്‍ണ്ണാഭമായി

Text Size  

Story Dated: Tuesday, May 14, 2019 10:41 hrs EDT

ജോര്‍ജ്ജ് ഓലിക്കല്‍
 
ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളും സംഘടന പ്രതിനിധികളുമായി നിരവധി പേര്‍ പങ്കെടുത്തു. പതിനെട്ട് വര്‍ഷമായി പമ്പ തുടര്‍ന്നു പോരുന്ന മാതൃദിനാഘോഷവുംവാര്‍ഷിക കുടുംബ സംഗമവും ഈ വര്‍ഷം മെയ് 11 ശനിയാഴ്ച പമ്പ കമ്യൂണിറ്റിസെന്ററിലാണ് സംഘടിപ്പിച്ചത്.
 
പമ്പ പ്രസിഡന്റ ്‌മോഡി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നഅനുമോദന യോഗത്തില്‍ ഫിലാഡല്‍ഫിയായിലെ സാംസ്ക്കാരിക പ്രവര്‍ത്തകയായ സിനു നായര്‍ മുഖ്യഅതിഥിയായിരുന്നു. ട്രൈസ്‌സ്റ്റേറ്റ് കേരളഫോറം ചെയര്‍മാന്‍ ജോഷികുര്യാക്കോസ്ഫാദര്‍ ഫിലിപ്പ്‌മോഡയില്‍, അറ്റോര്‍ണി ബാബുവറുഗീസ്, സുധ കര്‍ത്ത, ജോര്‍ജ്ജ് നടവയല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍ ലൈല മാത്യു അറ്റോര്‍ണി ലീനോ തോമസ്എന്നിവര്‍ മാതൃദിനാശംസകള്‍ നേര്‍ന്നു.
 
അമ്മമാരെ അനുമോദിച്ചുകൊണ്‍ട് പമ്പയുടെ യൂത്ത് പ്രതിനിധി നിയവറുഗീസ്മാതൃദിനസന്ദേശം നല്‍കി. അമ്മമാര്‍ കുട്ടികളുടെ ജീവിതത്തിലും സഭാവരുപവല്‍ക്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്‍ട് സംസാരിച്ച കുമാരി നിയ വറുഗീസ്, അമ്മമാരെ ഒരു ദിവസം മാത്രംസ്‌നേഹിച്ചാലും ആദരിച്ചാലും പോരാ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അമ്മമാര്‍ക്ക് സ്‌നേഹവുംകരുതലും നല്‍കണമെന്നും പറഞ്ഞു.  
 
പമ്പ 2020 ഡ്രീം പ്രൊജെറ്റിന്റെ വിശദാംശങ്ങള്‍ പ്രൊജെറ്റ് ചെയര്‍മാന്‍
അലക്‌സ് തോമസ്അവതരിപ്പിച്ചു. പമ്പയ്ക്ക് 2020 ആകുമ്പോഴെയ്ക്കും കൂടുതല്‍ സൗകര്യമുള്ള കമ്മ}ണിറ്റിസെന്റര്‍എന്നതാണ് ഡ്രീം പ്രൊജറ്റ് എന്ന് അലക്‌സ്‌തോമസ് പറഞ്ഞു.തുടര്‍ന്നു നടന്ന പ്‌ളട്ജ് ഡ്രൈവില്‍ മുപ്പതിനായിരം ഡോളറിന്റെ പ്‌ളട്ജ് ലഭിച്ചു.
 
അമ്മമാര്‍ക്ക് പൂക്കളും സമ്മാനങ്ങളും നല്‍കിയതോടൊപ്പം സുമോദ് നെല്ലിക്കാലയും, അനൂപും ചേര്‍ന്നൊരുക്കിയ ഗാനസന്ധ്യയും ആഘോഷങ്ങളെ മികവുറ്റതാക്കി.  പമ്പ വിമന്‍സ്  വൈസ് പ്രസിഡന്റ് ജൂലി ജേക്കബും റോണി വറുഗീസും പൊതുയോഗം നിയന്ത്രിച്ചു.
 
ജനറല്‍സെക്രട്ടറിസുമോദ് നെല്ലിക്കാല സ്വാഗതവും, ജോര്‍ജ്ജ്ഓലിക്കല്‍നന്ദി പ്രകാശനവും നടത്തി.ഫീലിപ്പോസ് ചെറിയാന്‍, ജേക്കബ്‌കോര, അന്‍സു നെല്ലിക്കാല,ജയ സുമോദ്എബിമാത}, ജോര്‍ജ്ജ്പണിക്കര്‍,ബോബി ജേക്കബ് എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
 
സുധകര്‍ത്തയും, കാഷ്മീര്‍ ഗാഡന്‍സും ആഘോഷ പരിപാടികളുടെസ്‌പോണ്‍സര്‍മാരായി. അമ്മമാര്‍ക്കായി പ്രത്യേകമായി ഒരുക്കിയ അത്താഴവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More