You are Here : Home / USA News

മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ 8 ശനിയാഴ്ച

Text Size  

Story Dated: Saturday, May 18, 2019 04:36 hrs UTC

റോയി ചേലമലയില്‍
 
മലയാളി അസ്സോസിയേന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈ വര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂണ്‍ 8 ശനിയാഴ്ച സ്‌കോക്കിയിലുള്ള ലരാമി പാര്‍ക്കില്‍ വച്ച് നടത്തപ്പെടും. രാവിലെ 10ന് ആരംഭിയ്ക്കുന്ന പിക്‌നിക്ക് കൂട്ടായ്മ സായാഹ്നം 7 വരെ തുടരുന്നതാണ്.
പിക്‌നിക്ക് കൂടുതല്‍ ആകര്‍ഷകവും ആസ്വാദ്യവുമാക്കുവാന്‍ വിവിധ കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീനിയര്‍-ജൂനിയര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തപ്പെടുന്ന സൈക്കിള്‍ സ്ലോ ആന്റ് സ്വീഡ് റെയ്‌സിക്കും ഈ വര്‍ഷത്തെ പിക്‌നിക്കിലെ പുതിയ മത്സരം. കൂടാതെ കാന്‍ഡി പിക്കിംഗ് ഓട്ടം, വോളിബോള്‍, ത്രോ ബോള്‍, വടംവലി എന്നിങ്ങനെ നിരവധി മത്സരങ്ങള്‍ക്കൊപ്പം കുസൃതി മത്സരങ്ങളും നടത്തപ്പെടും. നിരവധി വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സമൃദ്ധമായ ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട് പിക്‌നിക്ക് ആസ്വാദ്യമാക്കുവാന്‍.
 
മാര്‍ക്ക് വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ്ജ് ട്രഷറര്‍ ഷാജന്‍ വര്‍ഗ്ഗീസ്, ജോ.ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളി ടോം കാലായില്‍, വിജയന്‍ വിന്‍സന്റ്, ഷൈനി ഹരിദാസ് എന്നിവര്‍ അടങ്ങുന്ന മികവുറ്റ കമ്മിറ്റിയാണ് പിക്‌നിക്ക് നടത്തിപ്പിനുള്ള നേതൃത്വം നല്‍കുന്നത്. ഇല്ലിനോയിലെ എല്ലാ മലയാളി റെസ്പിരേറ്ററി കെയര്‍ പ്രാക്ടീഷ്ണഴ്‌സിനേയും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പിക്‌നിക്കിലേയ്ക്ക് മാര്‍ക്ക് പ്രസിഡന്റ് യേശുദാസ് ജോര്‍ജ്ജ് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. സൈക്കിള്‍ റെയിസില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം സൈക്കിള്‍ കൊണ്ടുവരുവാന്‍ പ്രത്യേകം ഓര്‍മ്മിയ്ക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.