You are Here : Home / USA News

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍

Text Size  

Story Dated: Tuesday, June 25, 2019 09:34 hrs EDT

ജോയിച്ചന്‍ പുതുക്കുളം
 
 
ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക (150 East Belle Dr, Northlake , IL-60164) പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് 2019 ജൂണ്‍ 23 ഞായറാഴ്ച വി: കുര്‍ബ്ബാനയ്ക്കു ശേഷം വികാരി വന്ദ്യ: സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍, സഹവികാരി ബഹു. ബിജുമോന്‍ അച്ചന്‍, ബഹു: അനീഷ് സ്കറിയ അച്ചന്‍ എന്നിവര്‍ ചേര്‍ന്ന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കൊടിയേറ്റി. 
 
ജൂണ്‍ 29 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും , സുവിശേഷ പ്രഘോഷണവും ഉണ്ടായിരിക്കും. ജൂണ്‍ 30 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും തുടര്‍ന്ന് അങ്കമാലി ഭദ്രാസനം ഹൈറേഞ്ച്് മേഖല മെത്രാപ്പോലീത്ത അഭി: ഏലിയാസ് മോര്‍ യൂലിയോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മിജത്വത്തില്‍ വി: മൂന്നിന്മേല്‍ കുര്‍ബ്ബാനയും , പ്രസംഗവും, 12 മണിക്ക് പ്രദക്ഷിണവും, ആശിര്‍വാദവും 1 മണിക്ക് നേര്‍ച്ചവിളമ്പും തുടര്‍ന്ന് സ്‌നേഹവിരുന്നും നടക്കും. 2 മണിക്ക് കൊടിയിറക്കുന്നതോടൊപ്പം ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും. 
ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More