You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക്ക് വടംവലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Tuesday, June 25, 2019 01:56 hrs UTC

ജോഷി വള്ളിക്കളം.
 
 
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പിക്‌നിക്ക് വടംവലി മത്സരവും ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6മണിവരെ big Bend Lake,92 Bender Rd, Desplaines, IL.60016 വച്ച് നടത്തുന്നു. പ്രസ്തുത പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തി ആയതായി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം കോര്‍ഡിനേറ്റര്‍ ലൂക്ക് ചിറയില്‍ എന്നിവര്‍ അറിയിച്ചു.
 
പിക്‌നിക്കില്‍ വിവിധങ്ങളായ കായിക മത്സരങ്ങളും, വനിതകള്‍ക്കും, കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വിജയികള്‍ക്ക് ട്രോഫിയും വിതരണം ചെയ്യുന്നതാണ്.
 
വടംവലി മത്സരം ഷിക്കാഗോ മലയാളി അസോസിയേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ആറ് ടീമംഗങ്ങളാണ് വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നത് 1.ഷിക്കാഗോ ബീമാന്‍സ് 2. റഫ് ഡാഡി. 3. അരീക്കര അച്ചായന്‍സ് A ടീം 4. ഷിക്കാഗോ മല്ലന്‍സ് 5. അരീക്കര അച്ചായന്‍സ് ബി ടീം. 6. ഷിക്കാഗോ മലയാളി അസോസിയേഷന്‍ ടീം എന്നിങ്ങനെ കൂടാതെ വനിതകളുടെ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്.
ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് A-1 ട്രാവല്‍സ് രണ്ടാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് പിക്‌നിക്ക്- വടംവലി കോര്‍ഡിനേറ്റേഴ്‌സ് ആയ ലൂക്ക് ചിറയില്‍, മനോജ് അച്ചേട്ട് , ഷാബു മാത്യു, ജോര്‍ജ് പ്ലാമൂട്ടില്‍, റ്റോബിന്‍ മാത്യു, സന്തോഷ് കാട്ടൂക്കാരന്‍, കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവരാണ്.
 
ഷിക്കാഗോയിലും പരിസരപ്രദേശത്തുമുള്ള എല്ലാ മലയാളികള്‍ക്കും പരസ്പരം കാണുന്നതിനും പരിചയം പുതുക്കുന്നതിനുമുള്ള ഒരു അവസരമായിരിക്കും ഈ പിക്‌നിക്ക്. എല്ലാ മലയാളികളെയും ഈ പിക്‌നിക്കിലേക്ക് ക്ഷണിക്കുന്നതോടൊപ്പം പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല എന്നുകൂടെ ഭാരവാഹികള്‍ അറിയിക്കുന്നു.
പിക്‌നിക്ക് വടം വലിയുടെ വിജകരമായ നടത്തിപ്പിന് ജിതേഷ് ചുങ്കത്ത്, സാബു കട്ടപ്പുറം, ബാബു മാത്യു, ഷാബു മാത്യു, ആഗ്നസ് മാത്യു, ആല്‍വിന്‍ ഷിക്കോര്‍, ചാക്കോ മറ്റത്തില്‍പറമ്പില്‍, ജോര്‍ജ് പ്ലാമ്മൂട്ടില്‍, ജെസ്സി റിന്‍സി, മനോജ് അച്ചേട്ട് , ഫിലിപ്പ് പുത്തന്‍പുര, സജി മണ്ണംച്ചേരില്‍, സന്തോഷ് കാട്ടൂക്കാരന്‍, സന്തോഷ് കുര്യന്‍, ഷൈനി ഹരിദാസ്, റ്റോബിന്‍ മാത്യൂസ്, രജ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി എന്നിവരാണ്. ലീല ജോസഫ്, മേഴ്‌സി കുറിയാക്കോസ്, കാല്‍വിന്‍ കവലയ്ക്കല്‍.
 
റിപ്പോര്‍ട്ട് : ജോഷി വള്ളിക്കളം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.