You are Here : Home / USA News

അനുരാഗ് സിംഗാളിനെ നോമിനേറ്റ് ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 21, 2019 11:44 hrs EDT

സൗത്ത് ഫ്ളോറിഡ∙ സതേൺ ഫ്ളോറിഡ യുഎസ് ഡിസ്ട്രിക്ട് കോർട്ട് ജഡ്ജിയായി ഇന്ത്യൻ അമേരിക്കൻ വംശജൻ അനുരാഗ് സിംഗാളിനെ (55)  ട്രംപ് നോമിനേറ്റ് ചെയ്തു. കഴിഞ്ഞ വരാന്ത്യമാണ് വൈറ്റ് ഹൗസ് സിംഗാളിന്റെ പേര് ഔദ്യോഗികമായി നോമിനേറ്റ് ചെയ്തത്. സിംഗാളിനെ കൂടാതെ 9 പേരെ ട്രംപ് നോമിനേറ്റ് ചെയ്തിട്ടുണ്ട്.

ഫ്ളോറിഡ ബ്രൊവാർഡ് കൗണ്ടി 17th  ജൂഡീഷ്യൽ സർക്യൂട്ട് കോർട്ട് ജഡ്ജിയായി സേവനം അനുഷ്ഠിച്ചു വരികയാണ് അനുരാഗ് സിംഗാൾ.

ഫ്ളോറിഡ സ്റ്റേറ്റ് അറ്റോർണി ഓഫിസിൽ പ്രോസിക്യൂട്ടറായും സിംഗാൾ പ്രവർത്തിച്ചിരുന്നു. റൈസ് യൂണിവേഴ്സിറ്റി, വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിനന്നാണ് ഇദ്ദേഹം ബിരുദം കരസ്ഥമാക്കിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More