You are Here : Home / USA News

എസ്.ബി അലുംമ്‌നി ഓണാഘോഷവും കുടുംബ സംഗമവും നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 19, 2019 02:58 hrs UTC

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ ഓണാഘോഷവും കുടുംബ സംഗമവും നടത്തി.

സമ്മേളനം സെപ്റ്റംബര്‍ 15-നു ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ചു. വേദി ബിജി ആന്‍ഡ് റെറ്റി കൊല്ലാപുരത്തിന്റെ വസതിയായിരുന്നു.

റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, എസ്.ബി പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ലണ്ടനിലെ ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്ക് മേയര്‍ ടോം ആദിത്യ എന്നീ മഹദ് വ്യക്തികളുടെ മഹനീയ സാന്നിധ്യം സമ്മേളനത്തെ ഏറെ സജീവവും നിറമുള്ളതുമാക്കി. ഇരുവരും ഇപ്പോള്‍ അമേരിക്കയില്‍ ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം എത്തിയിട്ടുണ്ട്.

ആതിഥേയനായ ബിജി കൊല്ലാപുരം ഏവരേയും തന്റെ ഭവനത്തിലേക്ക് സ്വാഗതം ചെയ്തു. ബഹു. മഠത്തിപ്പറമ്പിലച്ചന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടുകൂടി സമ്മേളനം ആരംഭിച്ചു.

മേയര്‍ ടോം ആദിത്യ കീഴടക്കിയ രാഷ്ട്രീയ-സാമൂഹിക നേട്ടങ്ങളെ ബഹു. മഠത്തിപ്പറമ്പിലച്ചനും നിരവധി അലുംമ്‌നി അംഗങ്ങളും പ്രകീര്‍ത്തിച്ചു സംസാരിച്ചു.

ബഹു. മഠത്തിപ്പറമ്പിലച്ചന്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മക്കളിലേക്ക് പകര്‍ന്നുകൊടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി തന്റെ മുഖ്യ പ്രഭാഷണത്തില്‍ പ്രതിപാദിച്ചു.

മേയര്‍ ടോം ആദിത്യയ്ക്ക് സമ്മേളനത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. മേയര്‍ ടോം, നാം എവിടെ ജീവിച്ചാലും ആ രാജ്യത്തെ രാഷ്ട്രീയ- സാമൂഹിക മുഖ്യധാരയിലേക്ക് വളര്‍ന്നുവരുവാനും അവിടുത്തെ പൊതു സമൂഹത്തിന്റെ ശബ്ദമായി മാറുവാനും നമുക്ക് സാധിക്കണമെന്നു തന്റെ മറുപടി പ്രസംഗത്തില്‍ ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു.

വിഭവസമൃദ്ധമായ ഓണ സദ്യയും, കേരളത്തനിമയിലുള്ള വേഷങ്ങളും സമ്മേളനത്തിനു ഏറെ ആകര്‍ഷണം നല്‍കി.

സമ്മേളത്തിനു ആതിഥേയത്വം വഹിച്ച ബിജി ആന്‍ഡ് റെറ്റി കൊല്ലാപുരത്തിനും ഫോട്ടോഗ്രാഫി ക്രമീകരിച്ച ജോഷി വള്ളിക്കളത്തിനും, ഓണസദ്യയുടെ വിഭവങ്ങള്‍ ക്രമീകരിച്ച മോനിച്ചന്‍ നടയ്ക്കപ്പാടത്തിനും സംഘടന നന്ദി പറഞ്ഞു. ഷാജി കൈലാത്ത് ഏവര്‍ക്കും നന്ദി പറഞ്ഞു.

പരിപാടികളുടെ വിജയത്തിനായി എക്‌സിക്യൂട്ടീവ് ആന്‍ഡ് ഉപദേശക സമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി. രാത്രി 9.30-നു സമ്മേളനം പര്യവസാനിച്ചു.

ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.