You are Here : Home / USA News

റെജി ചെറിയാന്റെ നിര്യാണത്തിൽ ഫോമാ സൺഷൈൻ റീജിയൺ അനുശോചിച്ചു. (അശോക് പിള്ള, റീജിയണൽ പി. ആർ. ഓ)

Text Size  

Story Dated: Friday, September 20, 2019 10:51 hrs EDT

 

ഫ്ലോറിഡ : ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ മുൻ വൈസ് പ്രസിഡന്റ് റെജി ചെറിയാന്റെ അകാലനിര്യാണത്തിൽ ഫോമാ സൺ ഷൈൻ റീജിയൺ അനുശോചനം രേഖപ്പെടുത്തി. ഫോമായുടെ നെടുംതൂണായി പ്രവർത്തിക്കുക എന്നുള്ളത് മാത്രമല്ല,  എല്ലാവരുടെയും മനസിൽ ചിരപ്രതിഷ്ഠനേടുവാനും അതോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിൽ ഒരു നിറ സാന്നിധ്യമാകുവാനും  റെജി ചെറിയാനു സാധിച്ചിരുന്നു എന്ന്  റീജിയൺ  വൈസ് പ്രസിഡന്റ് ശ്രീ . ബിജു തോണിക്കടവിലിൽ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. 
 
അമേരിക്കൻ മലയാളികൾക്ക് വളരെ സുപരിചിതനായ ഇദ്ദേഹത്തിന്റെ വേർപാട് അമേരിക്കൻ മലയാളികൾക്കും, ഫോമായ്ക്കും ഒരു തീരാനഷ്ടമാണന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. റെജി ചെറിയാന്റെ പേരിൽ ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ  നടത്തുന്ന ഫണ്ട്  റെയിസിംഗിന്,  ഫോമാ സൺ ഷൈൻ റീജിയൺന്റെ എല്ലാ സഹായ സഹകരണങ്ങളും വാഗ്‌ദാനം ചെയ്തു.  റീജിയൺ  വൈസ് പ്രസിഡന്റ് ശ്രീ . ബിജു തോണിക്കടവിലിന്റെ അദ്ധക്ഷതയിൽ കൂടിയ യോഗത്തിൽ റീജിയണിലെ  എല്ലാ അംഗ സംഘടനകളിൽ  നിന്നുമായി നാൽപ്പതിൽ  അധികം ആളുകൾ പങ്കുചേർന്നു.  ഈ  അനുശോചനായോഗത്തിൽ  സംസാരിച്ച എല്ലാവരും റെജി ചെറിയാനെ കുറിച്ചുള്ള നല്ല ഓർമ്മകൾ അയവിറക്കി .

സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി നാഷണൽ കമ്മിറ്റി അംഗംങ്ങളായ നോയൽ മാത്യു, പലോസ് കുയിലാടൻ , നാഷണൽ വുമൺ കമ്മിറ്റി അംഗമായാ അനു ഉല്ലാസ് , റീജിയൺ ജനറൽ കൺവീനർ ജോമോൻ തെക്കേതൊട്ടിയിൽ, റീജിയൺ സെക്രട്ടറി സോണി കണ്ണോട്ടുതറ, റീജിയൺ പി, ആർ, ഓ  അശോക് പിള്ള എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More