You are Here : Home / USA News

ലോസ് ആഞ്ചലസ് പള്ളിയില്‍ മതബോധനദിനം ആചരിച്ചു

Text Size  

Story Dated: Friday, September 20, 2019 11:09 hrs EDT

ലോസ് ആഞ്ചലസ് : സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ദശാബ്ദി ആഘോങ്ങളോടനുബന്ധിച്ച് മതബോധന ദിനം ആചരിച്ചു. ഇടവകിലെ എല്ലാ അദ്ധ്യാപകരേയും പുഷ്പങ്ങള്‍ നല്‍കി ആദരിക്കുകയും അവര്‍ക്കായി പ്രത്യേക പ്രാര്‍്തഥന നടത്തുകയും ചെയ്തു. മതബോധന പരീക്ഷയിലും ഹാജരിനും ഉന്നത സ്ഥാനം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാലും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ ഫാ.തോമസ് ഇളവനാല്‍ സമ്മാനദാനം നിര്‍വഹിച്ചു. മികച്ച  പ്രവര്‍തത്തനം കാഴ്ചവച്ച, ഇടവകയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ  ഗ്രൂപ്പുകള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഇടവകതല മത്സരങ്ങളില്‍ ചാമ്പ്യന്‍മാരായി സെന്റ്  സ്ഥീഫന്‍സ് കൂടാരയോഗം റിസ്സി കല്ലിപ്പുറത്ത്  മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി. ഇടവക വികാരി ഫാ.സിജു മുടക്കോടില്‍, മതബോധന ഡയറക്ടര്‍ സിസ്റ്റര്‍ സെറീനാ  എസ്.വി.എം, അഡ്മിനിട്രേറ്റര്‍ സൂസന്‍ കൊണ്ടംപുഴക്കാലായില്‍, മിഷന്‍ ലീഗ് ഓര്‍ഗനൈസര്‍ അനിതാ വില്ലൂത്തറ, മതാധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
സിജോയ് പറപ്പള്ളി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More