You are Here : Home / USA News

വരുൺ കുമാറിന് 50,000 ഡോളറിന്റെ ഡേവിഡ്സൺ ഫെല്ലൊ സ്കോളർഷിപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 21, 2019 10:58 hrs UTC

ന്യൂജഴ്സി ∙ 2019 ഡേവിഡ്സൺ ഫെല്ലൊ സ്കോളർഷിപ്പിന് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി ന്യൂജഴ്സി വുഡ്ക്ലിഫ് ലേക്കിൽ നിന്നുള്ള വരുൺ കുമാർ (18) അർഹനായി.അമേരിക്കയിൽ നിന്ന് ഈ സ്കോളർഷിപ്പിന് ആകെ തിരഞ്ഞെടുത്ത 20 വിദ്യാർഥികളിൽ ഒരാളാണു വരുണെന്നു ഡേവിഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു.
 
കാൻസർ ചികിത്സ സംബന്ധിച്ച ഗവേഷണത്തിനാണ് 50,000 ഡോളർ സ്കോളർഷിപ്പ് ലഭിച്ചിരിക്കുന്നത്. മാരകമായ ബ്രെയ്ൻ ട്യൂമറിനെ നേരിടുന്നതിന് കോമ്പിനേഷൻ തെറാപി ഡവലപ്പ് ചെയ്തതിനായിരുന്നു വരുണിനെ ഈ അവാർഡിന് അർഹനാക്കിയത്. വാഷിങ്ടൻ ഡിസിയിൽ സെപ്റ്റംബർ 27 ന് നടക്കുന്ന ചടങ്ങിൽ വരുൺ സ്കോളർഷിപ്പ് ഏറ്റുവാങ്ങും.
 
പതിനെട്ടോ പതിനെട്ടിന് താഴെയുള്ള വിദ്യാർഥികളെയാണ് ഈ അവാർഡിന് പരിഗണിക്കുന്നത്.2001 മുതൽ 300 വിദ്യാർഥികൾക്കായി 7.5 മില്യൺ ഡോളറിന്റെ  സ്കോളർഷിപ്പാണ് ഡേവിഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിട്ടുള്ളത്. സ്കോളർഷിപ്പ് ലഭിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണെന്നും കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നതിന് ഇതു ഉപകരിക്കുമെന്നും വരുൺ കുമാർ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.