You are Here : Home / USA News

അനു സ്കറിയായുടെ പിതാവ് സ്കറിയാ പി. ഉമ്മന്‍ (73) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, October 16, 2019 04:32 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
 
ഫിലഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ് ) മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ ചാരിറ്റി ചെയര്‍മാനും, അസ്സന്‍ഷന്‍ മാര്‍ത്തോമ്മാ  ഇടവകയുടെ  വൈസ്പ്രസിഡന്റുമായ അനു സ്കറിയായുടെ പിതാവ് സ്കറിയാ പി. ഉമ്മന്‍ (കുഞ്ഞുമോന്‍ 73 വയസ്സ്) ഫിലാഡല്‍ഫിയായില്‍  നിര്യാതനായി.
 
മഞ്ഞനിക്കര പൂക്കോട്ടു വിളയില്‍ പരേതനായ ഉമ്മന്‍ സ്കറിയായുടെയും അന്നമ്മ ഉമ്മന്റെയും മൂത്ത പുത്രനായി ജനിച്ച ഇദ്ദേഹം 1986 മുതല്‍ ഫിലാഡല്‍ഫിയയിലെ  സ്ഥിര താമസക്കാരനും, ഫിലാഡല്‍ഫിയ ബെഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ചിലെ സജീവ അംഗവുമായിരുന്നു .    ദീര്‍ഘകാലം കാര്‍ഡോണ്‍ ഇന്‍ഡസ്ട്രീസ്  ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചു.
 
ലിസിക്കുട്ടി  ആണ് ഭാര്യ .  അനു, വിത്സണ്‍, മനു  എന്നിവര്‍ മക്കളും, ആന്‍സി, െ്രെബറ്റി, ജൂബി എന്നിവര്‍  മരുമക്കളും, അബിഗെയ്ല്‍, എയ്ഡന്‍, അലക്‌സാണ്ട്ര , ബ്രാന്‍ഡന്‍, ഇസബെല്‍,  ക്രിസ്റ്റ്യന്‍, ഏതന്‍   എന്നിവര്‍ കൊച്ചുമക്കളുമാണ് .
 
പരേതന്റെ വെയ്ക്ക് സര്‍വ്വീസ് ഒക്ടോബര്‍ 20 നു ഞായറാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ ഫിലഡല്‍ഫിയാ അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചും (10197 Northeast  Ave, Philadelphia , PA 19116 ), ഫ്യൂണറല്‍ സര്‍വ്വീസ് ഒക്ടോബര്‍  21 നു തിങ്കളാഴ്ച രാവിലെ  9 :00 മുതല്‍ 10 : 30  വരെ ഫിലഡല്‍ഫിയാ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചും (532 Levick St , Philadadelphia , PA 19111)    നടത്തപ്പെടുന്നതാണ്. തുടര്‍ന്ന്   ഫോറസ്റ്റ് ഹില്‍സ് സെമിത്തേരിയില്‍ ( 25 Byberry Road , Huntingdon Valley , PA 19006 ) സംസ്കരിക്കും .
 
അഭിവന്ദ്യ തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്‌ക്കോപ്പായും, നിരവധി വൈദീകരും, സ്‌നേഹിതരും പരേതന്റെ ഭവനത്തിലെത്തി പ്രാത്ഥന നടത്തി. മാപ്പിന്റെ സ്ഥാപക മെമ്പറും നിരവധി സ്ഥാനങ്ങള്‍ വിവിധ കാലയളവില്‍ വഹിച്ചിട്ടുള്ളതുമായ സ്കറിയാ ഉമ്മന്റെ  വേര്‍പാടില്‍  മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയാ (മാപ്പ് ) അഗാധമായ ദുഃഖം രേഖപ്പെടുത്തി.
 

വാര്‍ത്ത തയ്യാറാക്കിയത് : രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.