ഹാമില്‍ട്ടണ്‍: കഴിഞ്ഞ ഒരു വര്‍ഷമായി ഹാമില്‍ട്ടണില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയുടെ അംഗീകാരം നല്‍കിക്കൊണ്ടുള്ള കല്‍പ്പന ഫെബ്രുവരി ഒന്നിന് നടന്ന വിശുദ്ധ കുര്‍ബാന മധ്യേ ചാന്‍സലര്‍ ഫാ. തോമസ് പോള്‍ വായിക്കുകയുണ്ടായി.
ക്രിസ്‌തുവിന്റെ ശരീര അവയവങ്ങളായി ഇടവകകളേയും കണക്കാക്കി, സഭയാകുന്ന മണവാട്ടിയെ ആത്മീയ പുരോഗതിക്ക് ഉതകുന്ന പ്രസ്ഥാനങ്ങളായി വളര്‍ത്തിയെടുക്കണമെന്ന് തദവസരത്തില്‍ ബഹുമാനപ്പെട്ട അച്ചന്‍ ഉത്‌ബോധിപ്പിച്ചു.
ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ് തിരുമേനിയുടെ ഭരണനേതൃത്വത്തില്‍ വളരെ തൃപ്‌തരാണെന്നും, അധികം താമസിയാതെ ഇവിടെ എഴുന്നെള്ളി വന്ന് ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അച്ചന്‍ സൂചിപ്പിച്ചു.
ബഹുമാനപ്പെട്ട ഡോ. തോമസ് ജോര്‍ജ് അച്ചനെയാണ് ഇവിടെ വികാരിയായി നിയമിച്ചിരിക്കുന്നത്. ഹാമില്‍ട്ടണിലും പരിസര പ്രദേശങ്ങളിലുമുള്ള ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളുടെ ഒരു ചിരകാല സ്വപ്‌നമാണ് ഇതോടെ സാക്ഷാത്‌കരിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ച ചടങ്ങില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ജോര്‍ജ് ഏബ്രഹാം നന്ദി രേഖപ്പെടുത്തി. സുദീപ് മാത്യു അറിയിച്ചതാണിത്.
Comments