You are Here : Home / എഴുത്തുപുര

കലാപത്തിന്‍െറ തിരുശേഷിപ്പായി ഫിഡല്‍ കാസ്‌ടോ

Text Size  

Story Dated: Monday, November 28, 2016 12:43 hrs UTC

കലാപത്തിന്‍െറ തിരുശേഷിപ്പായി ഫിഡല്‍ കാസ്‌ടോ ലോകചരിത്രത്തില്‍ അലിഞ്ഞിരിക്കുന്നു. കാസ്‌ട്രോയെപ്പറ്റി ചിന്തിക്കുബോള്‍ അനേക മുഖങ്ങളാണ് നമ്മുടെ മുമ്പിലേക്കെത്തുന്നത്. വിപ്ലവകാരി,നിരീശ്വരന്‍,ആശയവാദി,അരോചകവാദി,അക്രമവാദി.വാസ്തവത്തില്‍ ആ രായിരുന്നു അദ്ദേഹം? ലോകം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ വിപ്ലവകാരി. അമേരിക്കന്‍ ഐക്യനാടുകളെ പലവട്ടം വിറപ്പിച്ച അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ സിംഹം. പലവട്ടം ആ സിംഹഗര്‍ജ്ജനം മുതലാളിത്വത്തെ വിറപ്പിച്ചു. അമേരിക്ക അറുനൂറ്റി മുപ്പത്തിനാലു തവണ വധിക്കാന്‍ ശ്രമിച്ചഎങ്കിലും ധീരനും,നല്ല മനസ്സിന്‍െറ ഉടമയുമായിരുന്ന ഫിഡല്‍ കാസ്‌ട്രേക്ക് നമോവകം! ലോകം ഒരിക്കലും ധീരനായ ആ മനുഷ്യസ്‌നേഹിയെ വിസ്മരിക്കാതിരിട്ടെ!ഹവാനയില്‍ നിന്നു എണ്ണൂറു കിലോമിറ്റര്‍ ദൂരത്തിലുള്ള ഒരു ധനിക കര്‍ഷക കുടിയേറ്റക്കാരന്‍െറ പുത്രനായിട്ടാണ് ആ രക്തനക്ഷത്രം പിറന്നത്. ആലോചിച്ചു നോക്കൂ! ധനികനും, വെള്ളക്കാരനുമായി പിറന്ന അദ്ദേഹം വിപ്ലവവാദിയും, അരോചകവാദിയുമായി മാറിയതെങ്ങനെ? ക്യൂബന്‍ റമ്മിന്‍െറയും ചുരുട്ടിന്‍െറയും ഗന്ധം ഉതിര്‍ത്ത ആ യുവ നിയമബിരുദധാരി എന്തിന് വിപ്ലവവീര്യം ഉള്‍കൊണ്ട് സഹസമരപോരാളികളുമായി ഹവാനയിലേക്ക് മാര്‍ച്ചു ചെയ്തു.മനുഷ്യസ്‌നേഹം,ആദര്‍ശധീരത! സോക്രട്ടീസ് പറഞ്ഞുവെച്ചിരിക്കുന്നത് ഇപ്രകാരമാണ് "ഭീരുക്കള്‍ പല തവണ മരിക്കുന്നു,ധീരന്‍ ഒരക്കല്‍ മാത്രം' അതായിരുന്നു, സഖാവ് ഫിഡല്‍ കാസ്‌ട്രോല്‍ കൂട്ടത്തില്‍ അര്‍ജന്‍റീനന്‍ സമരപോരാളി ചെഗ്‌വേര,സ്വസഹോദരന്‍ റാവുള്‍ കാസ്‌ട്രോ,കമിലോ സീന്‍ഫ്യൂഗസ്.അന്നേവരെ ആരും ദര്‍ശിക്കാത്ത "ഗറില്ലാ' യുദ്ധം. ഭീകരമായ കൊടുംങ്കാടിന്‍െറ ഉള്ളില്‍ ഒളിച്ചിരുന്നുള്ള ഒളിയമ്പുയുദ്ധം!

അമേരിക്കയിലെ മയാമിയില്‍ നിന്ന് നീണ്ടുനീണ്ടു പേകുന്ന തുരുത്തിലൂടെ മൈലുകള്‍ നീളമുള്ള പാലങ്ങള്‍ കടന്നാല്‍ കീവെസ്റ്റിലത്താം. അവിടെ നിന്ന് വെറുംനൂറ്റിയിരുപ ത്താറു കിലോമീറ്റര്‍ മാത്രം ക്യൂബയിലേക്ക്. മയാമിയില്‍ നിന്ന് ആഢംബരക്കപ്പിലുള്ള ക്രൂസ് ഈ അടുത്ത കാലത്ത് ആരംഭിച്ചിട്ടുണ്ട്, പ്രസിഡന്‍റ് ഒബാമയുടെ ക്യൂബയുമായുള്ള പുതിയ നയപ്രഖ്യാപനത്തെ തടുര്‍ന്ന് ഈയിടെ ക്യൂബ കാണാനുള്ള അസുലഭഭാഗ്യം ഈ ലേഖകനുണ്ടായി .കാലകരണപ്പെട്ട ഒരു വിപ്ലവ ആശയത്തിന്‍െറ ബാക്കിപത്രം പോലെയാണ് ഞാന്‍ ഇന്നത്തെ ക്യൂബ ദര്‍ശിച്ചത്. തകര്‍ന്നടിഞ്ഞ ആശയ വിപ്ലവത്തിന്‍െറ മാറാല പടിച്ച മുഖം!

ഒരുകാര്യം ശരിയായിരിക്കും, എല്ലാ വിപ്ലവങ്ങള്‍ക്കും കാരണം ഫ്യൂഡലിസത്തിന്‍െറ ക്രൂരതകള്‍ തന്നെ. അതിനുദ്ദാഹരണം തന്നെ ഇന്തന്‍ സാതന്ത്ര്യസമരവും, കേരളത്തിലെ കമ്മ്യൂണിസത്തിന്‍െറ ഉദയവും. അക്കാരണത്താല്‍ തന്നെ ഞാന്‍ സഖാവ് ഇഎം.എസ് നമ്പൂതിരിപ്പാടിനെയാണ്, ഫിഡല്‍ കാസ്‌ട്രോയോട് തുലനംചെയ്യാനാഗ്രഹിക്കുന്നത്, ഒന്നൊരു ലോകശ്രദ്ധ പിടിച്ചു പറ്റിയ വലിയ ദ്വീപും, മറ്റെത് ഒരുമഹാരാജ്യത്തിന്‍െറ പ്രോവിന്‍സ് എങ്കില്‍കൂടി. സഖാവ് നമ്പൂതിരിപ്പാട് അക്ഷരാര്‍ത്ഥത്തില്‍ ഒരു രാജ്യസ്‌നേഹിയും ജനസേവകനുമായിരുന്നു. ഒരു ജന്മിപാരമ്പര്യത്തില്‍ ജനിച്ച സവര്‍ണ്ണനായ നമ്പൂതിരിപ്പാട് എന്തിന് താഴെക്കിടയില്‍ അവര്‍ണ്ണരുടെ ഇടയിലേക്ക് ഇറങ്ങി വന്നു,അല്ലെങ്കില്‍ അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി അടരാടി. അതു മനഷ്യത്വം! ജനസ്‌നേഹം! മനുഷ്യര്‍ ഒന്നാണെന്നും,എല്ലാ അവകാശങ്ങും, സ്വാതന്ത്ര്യങ്ങളും തുല്യമായി എല്ലാവര്‍ക്കും ഉള്ളതെന്ന് പച്ചയായി വിളിച്ചു പറയാനുള്ള ചേതോവികാരം എന്തുകൊണ്ടുണ്ടായി! അതിനെ വെറും ഇടതുപക്ഷ ചിന്ത എന്ന വാക്കില്‍ സമര്‍ത്ഥിക്കുന്നതില്‍ അതൊതുങ്ങുന്നില്ല.

എന്തുകൊണ്ട് സഖാവ് നമ്പൂതിരിപ്പാട് അത്തൊരമൊരാശയത്തിലേക്കു വന്നു. താനുള്‍പ്പെടുന്ന ജന്മിത്വത്തിന്‍െറ കൊടുംക്രൂരതകളും, വര്‍ണ്ണവെറികളും, അതിനൊക്കെ ഉപരി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍െറ വഴിവിട്ട സഞ്ചാരവും! ഇതൊക്കെ തന്നെയല്ലേ ക്യൂബയിലും സംഭവിച്ചത്. കൊളോണിയല്‍ കാലത്തെ ക്രൂരപീഢനങ്ങളുടെ തിക്ത്താനുഭവങ്ങള്‍! മദ്ധ്യകാല യൂഖമപ്പില്‍ നിന്നൊഴുകി എത്തിയ ഈ അധിനിവേശത്തിന്, പ്രഭുക്കന്മാരും, രാജാക്കന്മാരും, എന്തിന് ക്രിസ്ത്യന്‍ സഭ വരെ അതിന് കളം ഒരുക്കിയിട്ടുണ്ടെന്ന് നാം ചരിത്രത്തെ അറിയുേേമ്പാാള്‍ ഞെട്ടിപേകുന്നു.

ഒരു പട്ടാള അട്ടിമറിയിലൂടെ ക്യൂബന്‍ ഭരണം കയ്യാളിയ സേ്ഛാധിപതി ഫുള്‍ജന്‍സിയോ ബാറ്റിസ്റ്റാ,അമേരിക്കന്‍ മുതലാളിത്വത്തെ കൂട്ടുപിടിച്ചു നടത്തിയ ക്രൂരതയുടെ മുഖംമടിയാണ് ധീരധീരമായ ഗറില്ലാ പോരാട്ടത്തിലൂടെ കാസ്‌ട്രോയും കൂട്ടരും തട്ടിത്തെറിപ്പിച്ചത്.സാതന്ത്ര്യം, സ്ഥിതിസമത്വം,തുല്യ ജോലിക്ക് തുല്യവേതനം, ഇവക്കൊക്കെ വേണ്ടി. അടിമകളെ പീഢിപ്പിക്കുകയും, അവര്‍ക്കാത്മാവില്ലാ എന്നു പ്രചരിപ്പിക്കുകയും ചെയ്ത മദ്ധ്യകാലയൂറോപ്പിന്‍െറ കടയ്ക്കാണ് കാസ്‌ട്രോയും കൂട്ടരും,കോടാലി വെച്ചതെന്ന് അഭിമാനിക്കാം!

എങ്കിലും ഒരു രാഷ്ട്രത്തെയും കമ്മ്യൂണിസം വികസിപ്പിക്കുകയില്ല എന്ന പരമസത്യം, കമ്മ്യൂണിസത്തിന്‍െറ തികഞ്ഞ പരാധീനത എന്നത് ക്യൂബയില്‍ ഒരാ സന്ദര്‍ശകനും തെളിഞ്ഞു കാണാം. ചിതലരിച്ച കൊട്ടാരങ്ങള്‍, ഇടിഞ്ഞു പൊളിഞ്ഞ് ഇടുങ്ങിയ നഗരവീധികള്‍, തെരുവില്‍ പാട്ടുപാടി സമ്പമ്പരായ വിദേശിയരുടെ മുമ്പില്‍ കൈനീട്ടുന്ന പച്ചപാവങ്ങള്‍! ഇതാണ് ഒരു ആശയവിപ്ലവത്തിന്‍െറ പുഴുക്കുത്തു വീണവശങ്ങള്‍! വികസനം കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക് എതിരാണ്്. ഏതൊരു ക്യൂബ സന്ദര്‍ശകനും തോന്നിപോകുമെന്നതു തന്നെ പരമാര്‍ത്ഥം! തിന്നാനും ,കുടിക്കാനും,പാര്‍ക്കാനും, മറ്റെല്ലാവശ്യങ്ങള്‍ക്കും റേഷന്‍ പോലെ നല്‍കുന്ന ഒരു ഭരണസമ്പ്രദായം സംപൂര്‍ണ്ണ ജനാധിപത്യത്തിലേക്ക് എത്തിച്ചിട്ടില്ല എന്നൊരു തോന്നല്‍ തൊണ്ണൂറാം വയസില്‍ മരിക്കുന്നതുവരെ ഫിഡല്‍ കാസ്‌ട്രോക്ക് ഉണ്ടായിട്ടുണ്ടാകാം.

 

JOHN ELAMATHA

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.