You are Here : Home / എഴുത്തുപുര

എന്റെ ഗ്രാമം രക്ത സാക്ഷികളുടെ നാട്: കൂത്താട്ടുകുളം

Text Size  

Story Dated: Saturday, December 10, 2016 01:41 hrs UTC

പി. ടി. പൗലോസ്

എ. കെ. ജി. തന്റെ ആൽമകഥയിൽ രക്ത സാക്ഷികളുടെ സ്മരണകൾ ഉണർത്തുന്ന എറണാകുളം ജില്ലയിലെ കൂത്താട്ടകുളത്തെ "രക്ത സാക്ഷികളുടെ നാട്" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം , ഇടുക്കി ജില്ലകളുടെ സംഗമസ്ഥാനമാണ് കൂത്താട്ടുകുളം - ഇപ്പോൾ മുൻസിപ്പാലിറ്റി . 1930 കളുടെ അവസാനത്തിലും 40 കളുടെ ആരംഭത്തിലും state congress പ്രസ്ഥാനത്തിന്റെ ശക്തി കേന്ദ്രമായിരുന്നു കൂത്താട്ടുകുളം . ഉത്തരവാദഭരണ പ്രഷോഭത്തിന്റെ അലകൾ കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അടയാത്ത അധ്യായമാണ്. സംയുക്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കാലം മുതലുള്ള കൂത്താട്ടുകുളത്തിന്റെ സുദീർഘമായ രാഷ്ട്രീയ ചരിത്രത്തിൽ വിവിധ ലോക്കപ്പുകളിലും ജയിലറകളിലും കിടന്ന് ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങി മരണമടഞ്ഞ ദേശാഭിമാനികളായ യുവരക്തസാക്ഷികൾ : ചൊള്ളമ്പേൽ പിള്ള , മണ്ണത്തൂർ വർഗീസ് , തിരുമാറാടി രാമകൃഷ്ണൻ , പാമ്പാക്കുട അയ്യപ്പൻ എന്നിവർ അവിസ്മരണീയരാണ്.

 

 

ഏറ്റവും കൂടുതൽ സ്വാതന്ത്രസമര സേനാനികളെ ഭാരതത്തിന് സംഭാവന ചെയ്‌ത ഗ്രാമവും കൂത്താട്ടുകുളം തന്നെ. കൂത്താട്ടുകുളത്തിന്റെ മുഖമുദ്രകളായ സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവ ഐതിഹ്യങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് മലബാറിലെ വടകരയിൽ നിന്നുള്ള ക്രിസ്ത്യൻ തീർത്ഥാടകർ വിശ്രമിച്ച സ്ഥലം വടകരയും അവിടെ പ്രതിഷ്ഠിച്ച മുത്തപ്പന്റെ രൂപം വടകര മുത്തപ്പനും വടകര പള്ളിയുമായി. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രചിച്ച വടകര പള്ളിയിലെ ചുമർ ചിത്രങ്ങൾ കാല്പനിക സൗന്ദര്യാവിഷ്ക്കാരത്തിന്റെ ഉത്തമ മാതൃകകളാണ്. വില്ലാളി വീരനായ അർജുനൻ പാശുപതാസ്ത്രത്തിനു വേണ്ടി തപസ്സനുഷ്ഠിച്ച അർജുനൻമല , ജൈന പാരമ്പര്യം വിളിച്ചോതുന്ന ഓണംകുന്ന് ഭഗവതി ക്ഷേത്രവും നെല്യക്കാട്ട് ഭഗവതി ക്ഷേത്രവും (ഇപ്പോൾ ശ്രീധരീയം ), കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലെ രാമായണകഥയുമായി ബന്ധപ്പെട്ട ദാരുശില്പങ്ങൾ , തീർത്ഥാടകരുടെ ആകർഷണകേന്ദ്രമായ ആയിരം തിരികൾ തെളിയുന്ന ലോകത്തിലെ ഏറ്റവും വലിയ നിലവിളക്കുള്ള ജൂദാശ്ലീഹായുടെ പള്ളി എന്നറിയപ്പെടുന്ന കൂത്താട്ടുകുളം തിരുഹ്രദയ ദേവാലയം, ഒന്നര നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ദേശത്തെ കാർഷികസംസ്കാരത്തിന്റെ അടയാളമായ കാക്കൂർ kaളവയൽ (കാക്കൂർ kalavayal ), 1865 നോടടുത്തു ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്തു ആരംഭിച്ച കൂത്താട്ടുകുളത്തെ ആഴ്ചച്ചന്ത , മുൻരാഷ്ടപതി കെ. ആർ. നാരായണൻ, കമ്മ്യൂണിസ്റ്റ് നേതാവും കേരള revenue മന്ത്രിയുമായിരുന്ന കെ. ടി. ജേക്കബ്, നാടകകൃത്തും സാഹിത്യപ്രതിഭയുമായിരുന്ന സി. ജെ. തോമസ്, എന്നീ ഉന്നത വ്യക്തികൾ പഠിച്ച വടകര സെന്റ് ജോൺസ് ഹൈസ്കൂൾ, അൻപതു കളിലെ കൂത്താട്ടുകുളത്തിന്റെ സമരതീഷ്ണമായ രാഷ്ട്രീയാന്തരീക്ഷത്തിൽ രൂപംകൊണ്ട നവജീവൻ ആർട്സ് ക്ലബ് എന്ന നാടക സമിതി, ദേശപ്പഴമയുടെ അടയാളമായി പ്രകൃതി സ്നേഹികളുടെ മനം കുളിർപ്പിക്കുന്ന 200 ലേറെ വന്മരങ്ങളുള്ള സ്വാഭാവിക ഹരിതവനമായ കിഴകൊമ്പ് കാവും കാവിലെ ശ്രീകോവിലിൽ വനദുർഗയുടെ പ്രതീകമായി പൂജിക്കുന്ന ബോൺസായ് മാതൃകയിലുള്ള ഏതാണ്ട് രണ്ടായിരം വർഷത്തെ പഴക്കം കണക്കാക്കുന്ന ഇരുപ്പ വൃക്ഷവും കാവിനെ തഴുകിയൊഴുകുന്ന തോടും എല്ലാം കൂത്താട്ടുകുളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് നിറപ്പകിട്ടേകുന്നു .

 

 

കൂത്താട്ടുകുളത്തിന്റെ കായിക ചരിത്രത്തിൽ മാർഷൽ, കൈമ, സ്പാർട്ടൻസ് എന്നീ പ്രാദേശിക ഫുട്ബോൾ ടീമുകളെ സ്വർണലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1960 കളിൽ കൂത്താട്ടകുളത് അഖിലേന്ത്യ ടൂർണമെന്റുകൾ നടന്നിരുന്നു എന്ന് പറയാതിരുന്നാൽ കൂത്താട്ടുകുളത്തിന്റെ കായിക ചരിത്രം പൂർണ്ണമാകുന്നില്ല . chakkappan മെമ്മോറിയൽ ട്രോഫി ക്കു വേണ്ടിയുള്ള അഖിലേന്ത്യ വോളീബോൾ ടൂർണമെന്റ് ആയിരുന്നു അത്. പഞ്ചാബ് പോലീസ്, ആന്ധ്രാ പോലീസ്, FACT , EME സെൻട്രൽ സെക്കൻഡറാബാദ് എന്നിവരായിരുന്നു അന്ന് പങ്കെടുത്ത പ്രമുഖ ടീമുകൾ. ചങ്ങമ്പുഴയുടെ "രക്തപുഷ്പങ്ങൾ" എന്ന കൃതിക്ക് അവതാരികയെഴുതിത് ഒരു കൂത്താട്ടുകുളം കാരനാണ് എന്ന് പറഞ്ഞാൽ പലരും വിശ്വസിക്കുകയില്ല. എന്നാൽ അത് കൂത്താട്ടുകുളം വടകര സ്വദേശിയും പണ്ഡിതനും വാഗ്മിയും സാഹിത്യപ്രതിഭയുമായിരുന്ന Rev Dr എബ്രഹാം വടക്കേൽ ആയിരുന്നു. മലയാള നാടക സങ്കൽപ്പത്തിനും മലയാള നാടക സാഹിത്യത്തിനും ഒരു പുത്തൻ ദിശാബോധം നൽകിയ സി. ജെ. തോമസ്, അദ്ദേഹത്തിന്റെ സഹോദരി കവയിത്രി മേരിജോൺ കൂത്താട്ടുകുളം , കൂത്താട്ടുകുളത്തിന്റെ കല - സാംസ്‌കാരിക - സാമൂഹ്യ - രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്ന ജേക്കബ് ഫിലിപ്പ്, കമ്മ്യൂണിസ്റ്റ് കാരനും കേരള revenue മന്ത്രിയുമായിരുന്ന കെ. ടി. ജേക്കബ്, കൂത്താട്ടകുളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ നേരവകാശികളിൽ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായിരുന്ന കെ. സി. സക്കറിയ, കാലത്തിന്റെ നിയോഗം പോലെ മലയാളിയുടെ മനസ്സിൽ അദ്ധ്യാൽമികവിശുദ്ധിയുടെ പൊൻകിരണങ്ങൾ തൂകിയ കവയിത്രി സിസ്റ്റർ ബനീഞ്ഞ എന്ന മേരിജോൺ തോട്ടം, പത്രപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ. വി. എസ് . ഇളയത്, കവിയും സംസ്ക്രത പണ്ഡിതനും ആയുർവേദ വൈദ്യനും ചിത്രകാരനുമായിരുന്ന കെ. എൻ. വാസുദേവൻ നമ്പൂതിരി, നാടക - സിനിമ അഭിനയ കലയിലെ ചടുല പ്രതിഭയായിരുന്ന എൻ. എസ് . ഇട്ടൻ , പോലീസിന്റെ ക്രൂര മർദ്ദനമേറ്റ സമര നേതാക്കളും കമ്മ്യൂണിസ്റ്റ് കരുമായിരുന്ന കൂത്താട്ടുകുളം മേരി, കെ. വി. ജോൺ, എം. ജെ. ജോൺ , കേരളം സംസ്ഥാന മന്ത്രിയായിരുന്ന ടി. എം. ജേക്കബ്, കൂത്താട്ടുകുളത്തിന്റെ ജനകീയ നേതാവായിരുന്ന എം. ഫിലിപ്പ് ജോർജ് എന്നിവർ കൂത്താട്ടകുളത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്. അവരുടെ മായാത്ത കാൽപ്പാടുകൾ ഇളം തലമുറയുടെ വഴികാട്ടിയും മങ്ങാത്ത സ്മരണകൾ അവരുടെ പ്രോചോദനവുമാണ്. പാരമ്പര്യത്തിന്റെ തുടർച്ചയായി MLA യും മുൻകേരളമന്ത്രിയുമായ അനൂപ് ജേക്കബ്, കെപിസിസി സെക്രട്ടറി ആയിരുന്ന ജെയ്സൺ ജോസഫ്, സിനിമ സംവിധായകൻ ജിത്തു ജോസഫ്, സിനിമ - സീരിയൽ നടീനടന്മാരായ ടി. എസ് . രാജു, ധന്യ മേരി വർഗീസ്, ബിന്ദു രാമകൃഷ്ണൻ എന്നീ ഇളംതലമുറക്കാർ കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് ഇന്നും നിറഞ്ഞു നിൽക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.