You are Here : Home / എഴുത്തുപുര

ഹര്‍ഷപുളകിതമാം... നവവര്‍ഷമേ... നീ വരൂ...

Text Size  

A. C. George

AGeorge5@aol.com

Story Dated: Tuesday, December 30, 2014 01:44 hrs UTC

(ആയിരമായിരം മോഹങ്ങളും സ്വപ്നങ്ങളുമായി ഒരു പുതുവര്‍ഷം കൂടി സമാഗതമാകുകയാണ്. പതിവുപോലെ വര്‍ദ്ധിതമായ ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് മാനവരാശി ഒരിക്കല്‍ കൂടെ പുതുവര്‍ഷത്തെ എതിരേല്‍ക്കുന്നതിന്റെ ഒരു സങ്കല്‍പ്പ കാവ്യശില്‍പ്പമാണ് ഈ കവിതയിലെ ഇതിവൃത്തം)

ഹര്‍ഷപുളകിതമാം... നവവര്‍ഷമേ... നീ വരൂ... സ്വാഗതം...
ജീവനില്‍... പുതുഹേമന്ദമേ... സ്വാഗതം... സുസ്വാഗതം...
മോഹമാം... ഇഹലോക മലര്‍ക്കാവില്‍ സ്വാഗതം...
പുഷ്പിതമാം പൂവാടിയില്‍... മലരോട് മലര്‍... ഒരുക്കാം...
മുത്തുക്കുട നിവര്‍ത്താം... വെണ്‍ചാമരം വീശാം...
മുത്തുമണി ചെഞ്ചുണ്ടുമായി സ്വപ്നസുന്ദരിമാര്‍...
താലപ്പൊലിയുമായി... മെല്ലെ... മെല്ലെ... മന്ദം... മന്ദം...
ശ്രൃംഗാരതാള പാദാര വിന്യാസങ്ങളാല്‍ എതിരേല്‍ക്കാം...
നവവര്‍ഷ സുന്ദരീ... സുമുഖീ... സുന്ദരാ...സുമുഖാ...സ്വാഗതം..
സുന്ദരന് സുന്ദരിയാണു നീ... പുതുമണവാട്ടി...
സുന്ദരിക്ക് സുന്ദരനാണു നീ പുതുമണവാളാ...
നിനക്കായി സുഗന്ധം പൂശിയ പുഷ്പകമെത്ത വിരിക്കാം..
അധരങ്ങളില്‍ ഒരു... തേന്‍... മുത്തം തന്നോട്ടെ...
ശര്‍ക്കര പന്തലില്‍... പഞ്ചാരമുത്തം തന്നോട്ടെ...
പൂമലര്‍ക്കാവില്‍ തേന്‍മഴ പെയ്തിറങ്ങും കവാടങ്ങള്‍...
കമലദള പുഷ്പകമധു പൊഴിയും... പുണ്യകവാടങ്ങള്‍...
നിനക്കായി മലര്‍ക്കെ... തുറക്കാം... ഈ രാവില്‍...
വരിക... വരിക... പുഷ്പിതമാം... പുതുവര്‍ഷമേ...
പുണരട്ടെ... നെഞ്ചോട്... ചേര്‍ത്തൊന്നു... പുണരട്ടെ...
പുതുവര്‍ഷപുലരിയില്‍... നിന്‍... ചെഞ്ചുണ്ടി... പഴമാം...
ശോണിതമാം... അധരങ്ങളില്‍... തേന്‍മുത്തം... തന്നോട്ടെ...
പോരികിങ്ങോട്ടെന്‍... പുതുവര്‍ഷമേ... ആയിരങ്ങള്‍ക്ക്
കുളിര്‍മഴയായ്... മലര്‍മഴയായ്... തേന്‍മധുവായ്...
ദാഹമായ്... മോഹമായ്... അനുരാഗമായ്... പടരൂ...
മലര്‍ക്കെ തുറന്ന ഹൃത്തടത്തില്‍ പുതുരാഗമായി...
പുതുവല്‍സരം... നീ... എന്‍... സ്വപ്നങ്ങള്‍... പ്രതീക്ഷകള്‍..
ആശങ്കയകറ്റി... ആശയായ്... ആശ്വാസമായ്... വരൂ... വരൂ...
പുതുവര്‍ഷമേ... മാമക ഹൃത്തിന്‍... പൂപ്പാലികയാല്‍
ആപാദചൂഡം... സുഗന്ധതൈലം... അഭിഷേകം...
പുതുവര്‍ഷ... പുതു... സൂര്യോദയം... കണി കാണാന്‍...
ഇമവെട്ടാതെ... കണ്‍ചിമ്മാതെ... കാത്തിരിപ്പൂ... ഞങ്ങള്‍..
പുതുവര്‍ഷമേ... ഹര്‍ഷബാഷ്പം തൂകിയെത്തും... നിനക്കായ്..
പുഷ്പിതയാം... ഭൂമി... ദേവി ദേവന്മാര്‍ കാത്തിരിപ്പൂ...
ആശയാം... ആകാശ പൊയ്കയിലെ... തെളിനീരായ്... പനിനീരായ്..
പൂപുഞ്ചിരിയായ്... മധുരകനിയായ്... നവവര്‍ഷമേ...
നീ... എന്‍... ചാരത്തണയാന്‍... നേരമായ്... ഇതാ... ഇതാ...
പാതിരാവില്‍... വരവായ്... പുതുപുത്തന്‍... വര്‍ഷം... വരവായ്...
പാതിരാവില്‍... സ്വാഗതം... ആശംസകള്‍... കൈകോര്‍ത്തു നൃത്തമാടൂ...
കൈകൊട്ടി പാടൂ... മുഴങ്ങട്ടെ... ഗീതങ്ങള്‍.. ഗോളാന്തരങ്ങളില്‍....
ചെണ്‍ടമേളം...കൊഴുക്കട്ടെ...മുഴങ്ങട്ടെ...ദിഗന്ധങ്ങളില്‍...
ആയിരമായിരം... ചുടുചുംബനങ്ങള്‍.. ശീല്‍ക്കാര ചുംബനങ്ങള്‍..
നവവല്‍സര ആശംസകള്‍... പുത്തനാണ്ടു... വാഴ്ക... വാഴ്ക...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.