ലോകത്തിലെ എഴുന്നൂറുകോടി ജനങ്ങള്‍ക്കും വേണ്ട ഭക്ഷ്യ ധാന്യങ്ങള്‍ ഈ ലോകത്തിലുണ്ട്. ഞാനൊരു ഈശ്വര വിശ്വാസി ആണെങ്കില്‍ ഞാന്‍ പറയും, ദൈവം ഒരു വിഭാഗത്തെ തീറ്റി തീറ്റി പെരുവയറന്മാരാക്കുന്നു. മറ്റൊരു വിഭാഗ ത്തെ പട്ടിണിക്കിട്ടു കൊല്ലുന്നു. ഞാന്‍ അടുത്ത ദിവസങ്ങളില്‍ നെറ്റില്‍ ഒരു ഫോട്ടോ കണ്ടു. ഒട്ടകത്തിന്റെ മലദ്വാരത്തിലേക്ക് വായും പിളര്‍ന്നു നില്ക്കുന്ന ഒരു സുഡാന് ബാലന്. ഒട്ടകം വിസര്‍ജ്ജിക്കുന്നതും കാത്ത് അത് ആഹരിക്കുന്നതിനായി. ദാരിദ്ര്യം അതിന്റെ പരമ മൂര്ദ്ധന്യത്തിലെത്തിയെന്നതിന് വേറെന്തുദാഹരണം വേണം .
സ്നേഹമാണഖില സാരമൂഴിയില്‍ എന്നു പാടിയ മണ്ണില്‍ അവര്‍പാടിയ ഉടഞ്ഞ വിഗ്രഹങ്ങള്‍ പെറുക്കുവാനാണ് നമുക്ക് നിയോഗം. ജന്മം നല്കിയ അച്ഛനെയും അമ്മയെയും അമ്പലനടകളില്‍ തള്ളുന്ന ഒരു കെട്ട കാലത്തിന്റെ വാതില്‍ പടി കളിലാണ് നാമിന്ന് .
നമ്മള് വിശ്വസിക്കുന്ന മതങ്ങള്‍ തന്നെ നമുക്ക് പാരപണിയുന്നു. സവര്‍ണ്ണ മേധാവിത്വമുള്ള പല ഹൈന്ദവ ക്ഷേത്രങ്ങളും ഇന്നു കേരളത്തിലുണ്ട്. പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ . അവിടെ അവര്‍ണ്ണരായ ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല, ആരാധനാ സ്വാതന്ത്ര്യമില്ല.
സഭയുടെ ഒത്താശയില്‍ മുസ്ലീം തീവ്രവാദികളെക്കൊണ്ട്് ജോസഫ് സാറിന്റെ കൈവെട്ടിച്ചത് നമുക്കു മറക്കാം . അദ്ദേഹത്തിന്റെ ഭാര്യ ശലോമി ഹൃദയം തകര്‍ന്ന് ആത്മഹത്യ ചെയ്തതും മറക്കാം. കര്‍ത്താ വിന്റെ മണവാട്ടിയെ കിണറ്റില്‍ തള്ളിയിട്ടു കൊന്നതും മറക്കാം. കൈതവനയില്‍ വേദപാഠ ക്ലാസിനു പോയ ശ്രേയ എന്ന മാലാഖ കുട്ടിയെ പീഢനത്തിനുശേഷം കുളത്തില്‍ എറിഞ്ഞു ഇല്ലാതാക്കിയ സര്‍പ്പ സന്തതികളെയും വേണമെങ്കില്‍ മറക്കാം. എന്നാല്‍ ഇറാക്കിലെ പതിമൂന്നര ലക്ഷം ക്രിസ്ത്യാനികളെ കഴുത്തറുത്തു തീവ്ര വാദികള്‍ കൊന്നപ്പോള്‍ ഭ്രൂണഹത്യ മഹാപാപമാണെന്നും അതിനെതിരെ വചനോത്സവങ്ങളില്‍ ധാര്‍മ്മിക പ്രസംഗങ്ങള്‍ നടത്തുന്ന വത്തിക്കാന്റെ മൗനമാണ് നമുക്കു മറക്കാന്‍ കഴിയാത്തത് .
എന്നാണ് നമ്മളൊരു നല്ല ക്രിക്രിസ്ത്യാനിയാകുന്നത്, മുസ്ലീം ആകുന്നത്, അല്ലെങ്കില്‍ നല്ല ഹിന്ദുവാകുന്നത് .
സ്വതന്ത്രഭാരതത്തിന് 68 വയസ്സായി. മരിക്കാതിരുന്നിട്ടം ജീവിച്ചു എന്നു തെളിയിക്കാന്‍ പറ്റാത്ത നിസ്സഹായരായ മൃതന്മാരുടെ ഒരു പറ്റം. യുപിയില്‍ അസംഗര്‍ എന്നൊരു ജില്ലയുണ്ട് . യുപി മുഖ്യമന്ത്രിയായിരുന്ന റാം നരേഷ് യാദവിന്റെ യും ഉറുദു കവിയായ കൈഫി ആസ്മിയുടെയും പ്രശസ്ത രാഷ്ട്രീയ സാംസ്കാരിക പ്രവ ര്ത്തകയും ബോളിവുഡ് നടിയു മായ ഷബാന ആസ്മിയുടെ ഒക്കെ ജന്മദേശം . അവിടെയാ ണ് അതിവിചിത്രമായ അവസ്ഥ യില്‍ കുറെ മനുഷ്യര്‍ . "മൃതകന്മാര്' എന്നാണ് ഇവര്‍ അറിയപ്പെടുന്നത് . ജോലി തേടി യോ മറ്റെന്തെങ്കിലും കാര്യത്തി നോ എപ്പോഴെങ്കിലും ഗ്രാമം വി ട്ടു പോകുന്നവരാണ് തിരിച്ചു വരുമ്പോള്‍ മൃതകന്മാരാകുന്നത് . ലോക്പാലിനു കൈക്കൂലി കൊടുത്ത് ഇവര്‍ മരിച്ചു എന്ന് റവന്യൂ റിക്കാര്‍ഡില്‍ രേഖയുണടാക്കുന്നു . ഇവരുടെ ഭൂമി മുഴുവന്‍ തട്ടിയെടുക്കുന്നു. ഇക്കൂട്ടര്‍ ജീവിച്ചിരിക്കുന്നതിന് പിന്നെ യാതൊരു തെളിവുമില്ല. ഇങ്ങനെ ആയിരക്കണക്കിനു മ്രുതംഗന്മാരാണ് അസംഗഡിലുള്ളത് . അവര്‍ക്ക് സംഘടന കളുണ്ട് . ലാല്‍ ബിഹാരി മ്രുതക് എന്നായാളാണ് ഇപ്പോഴത്തെ നേതാവ് . ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കാന്‍ മൃുതകന്മാര് പലതും ചെയ്യും. അറസ്റ്റു ചെയ്താല്‍ രേഖകളുണ്ടാകുമെന്നതിനാല് അവര്‍ പല കുറ്റങ്ങളും ചെയ്യും . പക്ഷെ പോലീസ് അവരെ അറസ്റ്റു ചെയ്യില്ലില്ല. അറസ്റ്റ് ചെയ്യാനായി മ്രുതകന്മാര് തന്നെ പോലീസിനു കൈക്കൂലി കൊടുക്കാറുണ്ട് . ആരാണ് ജീവിച്ചിരിക്കുന്നവന് ആരാണ് മരിച്ച വന്‍ എന്നറിയാത്ത സ്വതന്ത്ര ഭാരതത്തിലെ ഒരു വിചിത്ര സ മൂഹം . ജനനേതാക്കള്‍ സൗകര്യപൂര്‍വ്വം ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു.
ഇവിടെയാണ മഹാശ്വേതാ ദേവിയോപ്പോലുള്ള എഴുത്തുകാരുടെ പ്രസ്ക്തി. തനിക്കു കിട്ടിയ പുരസ്കാര തുക മുഴുവനുംജ്ഞാന പീഠവും മഗ്സാസെയുമുള്പ്പടെ എല്ലാം പിന്നൊക്കക്കാര്ക്കും ആദിവാസികള്‍ക്കും നല്കി ഏകാന്തമായ ലാളിത്യത്തിലേക്ക് ഒതുങ്ങി . മഹാശ്വേതയുടെ രോക്ഷത്തില്‍ നിന്നു പാറി വീഴുന്ന തീപ്പൊരികള്‍ കൊണ്ട് ബംഗാളിലെ അധി കാര മേടകള് എരിഞ്ഞു പോ കുന്നത് സമീപ കാലങ്ങളില്‍ നാം കണ്ടതാണ് . തന്റെ രാജ്യ ത്തോടുള്ള കൂറും പച്ചയായ മനുഷ്യരോടുള്ള ആത്മാര്‍ത്ഥ സ്നേഹവും - അതുകൊണ്ടാണ് 2006 ലെ ഫ്രാങ്ക്പര്ട്ട് പുസ് തകോദ്ഘാടനത്തില് മഹാശ്വേ ത പ്രസംഗിച്ചപ്പോള്‍ വിദേശികള്‍ പോലും വിതുമ്പിക്കരഞ്ഞ ത് . രാജ്കപൂര്‍ ചിത്രത്തിലെ പ്രശസ്തമായ വരികള്‍ അവര്‍ ഓര്‍ത്തു . "മേരാ ജൂത്താ ഹെ ജപ്പാനി' സത്യത്തില്‍ ഇത് ഷൂ ജപ്പാന്റെയും, പാന്റ്സ് ബ്രിട്ടന്റെയും തൊപ്പി റഷ്യയുടെയും കാലമാണ്. പക്ഷെ ഹ്രുദയം എപ്പോഴും ഭാരതീയമാണ് . കീറിയതും ജീര്‍ണ്ണിച്ചതും പൊടി പുരണ്ടതുമാണ്. എന്റെ മണ്‍കുടിലുകളും മണി സൗധങ്ങളും, ഉള്ള എന്റെ രാജ്യം കന്യാകുമാരിയും കാഷ്മീരും കാളീ ക്ഷേത്രങ്ങളും ഉള്ള എന്റെ രാജ്യം ഭക്തിയും ഭക്തി രാഹിത്യപ്രത്യയശാസ്ത്രങ്ങളും ഉള്ള എന്റെ രാജ്യം.. എന്റെ രാജ്യം.. വാക്കുകള്‍ മുറിഞ്ഞു പോയപ്പോള്‍ വിദേശികളുടെ മിഴികള്‍ നിറഞ്ഞു . ഇന്‍ഡ്യയുടെ എഴുത്തുകാരി ജന്മംകൊണ്ട് സ്പര്ശിച്ചറിഞ്ഞ യാഥാര്‍ത്ഥ്യം അവര്‍ അറിഞ്ഞു.
ഇവിടെ ആവശ്യം ഒരു സാംസ്കാരിക പരിവര്‍ത്തനമാണ്. ധാര്‍മ്മിക നവോത്ഥാനാമാണ് . മുഴുവന്‍ ഹൃദയ വിശുദ്ധിയോടെ നമുക്കൊരു ആത്മപരിശോധന നടത്താം. നമുക്കു നമ്മളെ മനസ്സിലാക്കന്‍ അതൊരു തുടക്കമാകട്ടെ.
Comments