You are Here : Home / എഴുത്തുപുര

മാറ്റ­ങ്ങള്‍ക്ക് നേര്‍ക്കു­നേര്‍ നോക്കി­നി­ല്ക്കുന്ന മല­യാ­ളി­ സ­മൂഹം

Text Size  

Story Dated: Wednesday, January 14, 2015 01:57 hrs UTC

ജോണ്‍ മാത്യു

 

 

ഒരിക്കല്‍ പരി­ച­യിച്ച ചിട്ട­കള്‍ നൂറു­ശ­ത­മാ­നവും ശരി­യെ­ന്നു­തന്നെ വിവിധ സമൂ­ഹ­ങ്ങള്‍ വിശ്വ­സി­ക്കു­ന്നു. ഒരു ജന­ത­യുടെ ധര്‍മ്മ­ബോ­ധം, സദാ­ചാര നിഷ്ഠ­കള്‍, ദേശ­ത്തിലെ മറ്റ് സമ്പ്ര­ദാ­യ­ങ്ങള്‍, ഭക്ഷ­ണ­രീ­തി­കള്‍, ഭൂമി­ശാസ്ത്രം എന്നു­വേണ്ട ഒട്ട­ന­വധി ഘട­ക­ങ്ങ­ളാണ് മനു­ഷ്യ­ജീ­വി­തത്തെ ക്രമ­പ്പെ­ടു­ത്തു­ക. കേര­ള­ത്തില്‍ ജനിച്ച ഒരാള്‍ ഏറ്റവും അടുത്ത സ്വന്ത­ക്കാ­ര­ല്ലാതെ മറ്റൊ­രാള്‍ തൊട്ട ഭക്ഷണം കഴി­ക്കുമോ? "എച്ചി­ലായി' എന്ന­വാക്ക് നിര­ന്തരം മന­സ്സില്‍ കൊണ്ടു­ന­ട­ക്കു­ന്ന­വ­രാണ് നമ്മള്‍.

ഉത്ത­രേ­ന്ത്യാ­ക്കാര്‍ ഒരേ പ്ലേറ്റില്‍നിന്ന് ഭക്ഷണം പങ്കി­ടു­ന്നത് എത്ര അറ­പ്പോ­ടെ­യാണ് അവിടെ ജീവി­ക്കേ­ണ്ട­തായി വന്ന മല­യാ­ളി­കള്‍ തുട­ക്ക­ത്തില്‍ കണ്ടി­ട്ടു­ള്ള­ത്. നാമൊക്കെ ഏതാനും പതി­റ്റാ­ണ്ടു­കള്‍ക്ക് മുന്‍പു­വരെ ഇങ്ങ­നെ­യാ­യി­രുന്നു. ഇന്നത്തെ ധൃത­ഗ­തി­യി­ലുള്ള മാറ്റ­ത്തില്‍ എന്തെല്ലാം ഒലി­ച്ചു­പോയി എന്ന് എനി­ക്ക­റി­യി­ല്ല. ഇത്രയും എഴു­താന്‍ കാരണം ഈ അടു­ത്ത­കാ­ലത്ത് വാര്‍ത്ത­ക­ളില്‍ നിറ­ഞ്ഞു­നിന്ന ചുംബ­ന സമ­ര­മാ­ണ്. വിദേ­ശ­രാ­ജ്യ­ങ്ങ­ളി­ലേ­ക്കു­ണ്ടായ കുടി­യേ­റ്റം, സാങ്കേ­തി­ക­മു­ന്നേ­റ്റ­ങ്ങള്‍ തുട­ങ്ങി­യവ മറ്റു­ദേ­ശ­ങ്ങ­ളിലെ രീതി­കള്‍ അടു­ത്ത­റി­യാന്‍ കേര­ളീ­യര്‍ക്കു ഇട­യു­ണ്ടാ­ക്കി, ചില­പ്പോള്‍ അത് പറ­ഞ്ഞു­കേ­ട്ടതും അബ­ദ്ധ­ജ­ടി­ല­ങ്ങ­ളു­മായ അറി­വാ­ണെ­ങ്കില്‍ക്കൂ­ടി. "സോഷ്യ­ലിസം', "ഇട­തു­പക്ഷം', "ഭാഷ­യിലെ സ്വത­ന്ത്ര­പ്ര­യോ­ഗ­ങ്ങള്‍' എന്നിവ പുരോ­ഗ­മ­ന­പ്ര­സ്ഥാ­ന­ങ്ങ­ളാ­യി­ട്ടാണ് കണ­ക്കാ­ക്ക­പ്പെ­ടു­ന്നത്. ഇതിനും പുറ­മേ­യാണ് വിദ്യാര്‍ത്ഥി പ്രസ്ഥാ­ന­ങ്ങള്‍.

 

രാഷ്ട്രീ­യ­ക­ക്ഷി­ക­ളുടെ ചാവേ­റു­ക­ളാ­യി­ട്ടാണ് അവര്‍ വിദ്യാര്‍ത്ഥി­കളെ കണ­ക്കാ­ക്കി­യി­ട്ടു­ള്ള­ത്. കാരണം വിദ്യാര്‍ത്ഥി­കള്‍ "പുരോ­ഗ­മന'ക്കാരാ­ണ്, ഉത്ത­ര­വാ­ദി­ത്ത­മി­ല്ലാതെ അവര്‍ക്ക് എന്തും പറ­യു­ക­യു­മാ­വാം. എന്തിനും സമ­രവും തുട­ങ്ങാം. അമ്പ­തു­ക­ളിലും അറു­പ­തു­ക­ളിലും പ്രസ്ഥാ­ന­ങ്ങള്‍ ഇട­ത്തോട്ട് തിരി­ഞ്ഞി­രു­ന്ന­തു­പോലെ ഇന്നത്തെ മാറ്റം വല­ത്തോ­ട്ടാ­ണ്. ഈ മാറ്റ­ങ്ങള്‍ ഒന്നു­മാ­റി­നിന്ന് കാണു­ന്ന­വര്‍ക്ക് അറിയാം ഇതില്‍ വലിയ കഥ­യൊ­ന്നു­മി­ല്ലെ­ന്ന്. ഇട­തില്‍ ഇട­തായ കക്ഷി­കള്‍ എന്നെ­ങ്കിലും സമ്പൂര്‍ണ്ണ അധി­കാരം പിടി­ച്ചെ­ടു­ത്താല്‍ അവ­രാ­യി­രിക്കും ഇന്ത്യ­യിലെ ഹിന്ദു­മ­ഹാ­സ­ഭ­യേ­ക്കാള്‍ ഏറെ യാഥാ­സ്ഥി­കര്‍, അമേ­രി­ക്ക­യിലെ ക്രൈസ്ത­വ­വ­ല­തു­പ­ക്ഷ­ക്കാ­രേ­ക്കാളും ഏറെ സാമൂ­ഹിക യാഥാ­സ്ഥി­കര്‍! ഇനിയും അമേ­രി­ക്കയെ അപേ­ക്ഷിച്ച് എത്രയോ അധികം യാഥാ­സ്ഥി­തി­ക­മാ­യി­രുന്നു മുക്കാല്‍നൂ­റ്റാ­ണ്ടു­കാ­ലത്തെ സോവി­യറ്റ് റഷ്യന്‍ സമൂ­ഹം. പ്രസം­ഗി­ച്ചു­കൊ­ണ്ടി­രു­ന്നതും സ്വപ്നം­ക­ണ്ട­തു­മായ "സാമൂ­ഹിക പുരോ­ഗ­മനം' ലോക­ത്തില്‍ ഒരു കമ്മ്യൂ­ണിസ്റ്റ് രാജ്യവും നട­പ്പാ­ക്കി­യി­ട്ടി­ല്ല, പകരം പാര­മ്പ­ര്യ­ത്തി­ലേക്ക് ഏറെ മട­ങ്ങി­പ്പോ­കു­കയും ചെയ്തു.

 

ആ രാജ്യ­ങ്ങ­ളില്‍ സ്ത്രീക­ളാ­രെ­ങ്കിലും ഭര­ണ­ത­ല­പ്പത്ത് എത്തി­യി­ട്ടുണ്ടോ? സ്വവര്‍ഗ്ഗ ബന്ധ­ങ്ങള്‍, മയ­ക്കു­മ­രു­ന്നു­പ­യോ­ഗ­ങ്ങള്‍, മത­സ്വാ­തന്ത്ര്യം തുടങ്ങി ലിബ­റ­ലി­സ്റ്റു­കള്‍ക്ക് പ്രിയ­പ്പെട്ട പല­തിനും എതി­രായി തീവ്ര­പോ­രാട്ടം നട­ത്തു­ന്നതും കമ്മ്യൂ­ണി­സ്റ്റു­കള്‍ത്ത­ന്നെ. സാമൂ­ഹിക ലിബ­റ­ലു­കള്‍ എന്നു­പ­റഞ്ഞ് ചമ­യു­ന്ന­വര്‍ക്ക് തങ്ങള്‍ പമ്പ­ര­വി­ഡ്ഢി­ക­ളാ­യി­യെന്ന തിരി­ച്ച­റി­വ്, അത്, ഏതെ­ങ്കിലും ഒരു­കാ­ലത്ത് സംഭ­വി­ച്ചാല്‍ ഭാഗ്യം! ചുംബ­ന­സ­മ­ര­ത്തെ­പ്പ­റ്റി­യാ­ണല്ലോ പറ­ഞ്ഞു­വ­ന്ന­ത്. സാമൂ­ഹിക അവ­കാ­ശ­ങ്ങള്‍ക്കു­വേ­ണ്ടി­യു­ണ്ടാ­യി­രുന്ന ഏതോ സമരം പോലെ­യാണോ ഈ ചുംബ­ന­സ­മ­രവും? മറ്റു­നാ­ടു­ക­ളി­ലെല്ലാം ജനം വഴി­നീളെ നടന്ന് ചുംബി­ക്കു­ന്നു­വെ­ന്നും, കേര­ള­ത്തില്‍ സദാ­ചാ­ര­പ്പോ­ലീസ് കാരണം അതു നട­പ്പി­ല്ലെന്നും അതു­കൊണ്ട് ചുംബ­ന­ത്തി­നുള്ള അവ­കാശം നേടി­യെ­ടു­ക്ക­ണ­മെ­ന്നു­മാ­യി­രിക്കാം ചുംബ­നാ­നു­കൂ­ലി­കള്‍ വാദി­ക്കു­ന്ന­ത്. ഇവിടെ രസ­ക­ര­മായ ഒരു വസ്തുത ഇഷ്ട­പ്പെട്ട ആണും പെണ്ണും മാത്രം നിന്ന് ഉമ്മ­വെ­ക്കാ­നുള്ള കഴിവ് ഈ സമ­ര­ക്കാര്‍ക്കി­ല്ലെ­ന്ന­താ­ണ്. ഇവ­രുടെ ചുംബ­ന­ത്തിന് പത്തു­മു­ന്നൂ­റു­പേ­രെ­ങ്കിലും ചുംബ­ന­ച­ങ്ങാ­തി­ക­ളായി വേണം.

 

പിന്നെ ചുറ്റും കാണി­കള്‍ ഒരു പതി­നാ­യി­രവം വേണം, പോലീസും കൂടിയേ തീരൂ. ഇനിയും പത്ര­ക്കാര്‍ കണി­ശ­മായും ഉണ്ടാ­യി­രി­ക്ക­ണം. ഇല്ലെ­ങ്കില്‍ വിളി­ച്ചു­വ­രു­ത്തും. പത്ര­ക്കാ­രി­ല്ലാതെ കേര­ള­ത്തില്‍ എന്തു­സ­മ­രം. പക്ഷേ ഇവര്‍ മറ­ന്ന­താ­ണെന്ന് ഇവിടെ എഴു­തു­ന്നി­ല്ല, പാശ്ചാ­ത്യ­ദേ­ശ­ങ്ങ­ളില്‍ ചുംബി­ക്കേ­ണ്ട­വര്‍ ഇതു­പോലെ ജന­പ്ര­ളയം സൃഷ്ടി­ച്ചി­ട്ടില്ല കാര്യം സാധി­ക്കു­ന്ന­ത്. കൂട്ട­ത്തില്‍ പാടാനും വെള്ള­ത്തില്‍പൂ­ട്ടാനും പണ്ടേ നമ്മ­ളൊക്കെ മിടു­ക്ക­രാ­ണ­ല്ലോ. നമു­ക്ക­റിയാം കേര­ള­ത്തില്‍ ഒറ്റക്ക് ഈ വേണ്ടാ­തീ­ന­ത്തി­നൊക്കെ ഇറ­ങ്ങി­ച്ചി­രി­ച്ചാല്‍ "സദാ­ചാ­ര­പ്പോ­ലീ­സിന്റെ' കരി­ങ്കല്‍ച്ചീ­ളു­ക­ളാ­യി­രിക്കും മുതു­കത്ത് പതി­ക്കു­ക, പട്ടിയെ എറി­യു­ന്ന­തു­പോലെ! പുരോ­ഗ­മ­ന­വാ­ദി­ക­ളായ ചില അമേ­രി­ക്കന്‍ മല­യാ­ളി­കളും കല­ക്ക­വെ­ള്ള­ത്തില്‍ മീന്‍പി­ടി­ച്ചാലോ എന്ന് ചിന്തി­ച്ചു­പോ­യി. അവര്‍ക്ക് അമേ­രി­ക്ക­യിലെ മല­യാ­ളി­ക­ളുടെ പള്ളി­ക­ളിലോ ഓണാ­ഘോ­ഷ­വേ­ള­യിലോ ചുംബി­ക്കാ­നുള്ള ധൈര്യ­മി­ല്ലാ­ത്ത­തു­കൊ­ണ്ടാണ് ഞാന്‍ എഴു­തു­ന്നി­ല്ല. പകരം ഇവിടെ ""അനു­വാദ''മില്ലാ­ത്ത­തിന്റെ പ്രതി­ഷേധം കേര­ള­ത്തിന്റെ മണ്ണില്‍ത്തന്നെ രേഖ­പ്പെ­ടു­ത്തു­ക­യാ­ണ്.

 

അങ്ങനെ തങ്ങള്‍ ജീവി­ക്കുന്ന അമേ­രി­ക്ക­യില്‍ ഒന്നു ചുംബി­ക്കാ­നുള്ള അവ­കാശം നേടി­യെ­ടു­ക്കാന്‍ കേര­ള­ത്തില്‍പ്പോ­യത് എന്താ­യാലും ഗിന്നീ­സ്ബു­ക്കിലും ഒപ്പി­ക്കാം. അതിന് ചിലര്‍ വലി­യ­വ­ലിയ പുര­സ്ക്കാ­ര­ങ്ങള്‍ നേടു­ന്ന­തു­പോലെ ""ഉടന്‍ വരുന്നൂ'' എന്നൊരു പര­സ്യവും കൊടു­ക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.