You are Here : Home / എഴുത്തുപുര

"വാലെെന്‍റെന്‍സ് ഡേ"-ഒരു ചരിത്രാഖ്യാനം

Text Size  

Story Dated: Friday, February 13, 2015 06:37 hrs UTC

വാലെെന്‍റെന്‍ പുണ്യവാളന്‍റെ നാമത്തില്‍ പരസ്പരം സ്നേഹിക്കുന്നവര്‍ 
 
പൂക്കളും,മിഠായികളും,സമ്മാനങ്ങളും,സ്നേഹസന്ദേശങ്ങളും 
 
കൈമാറുന്ന,വര്‍ഷംതോറുമുള്ള മഹത്തരമായ ഒരു ദിവസമാണ് ഫെബ്രുവരി 
 
14,"വാലെെന്‍റെന്‍സ് ഡേ".ഈ ദിവസത്തെക്കുറിച്ച് കൃത്യമായ 
 
ചരിത്രവും,ആ പുണ്യവാളനെക്കുറിച്ചുള്ള വിശദവിവരങ്ങളും ഒരു പരിധിവരെ 
 
ഇപ്പോഴും അജ്ഞാതമാണ്.എന്നിരുന്നാലും ഫെബ്രുവരി മാസം 
 
സ്നേഹത്തിന്‍റെയും പ്രണയത്തിന്‍റെയും മാസമായിട്ടാണ് 
 
കണക്കാക്കപ്പെട്ടിരിക്കുന്നത്.
   "വാലെെന്‍റെന്‍സ് ഡേ"യുടെ ഉത്ഭവത്തെക്കുറിച്ച് ഒട്ടേറെ 
 
ഐതിഹ്യങ്ങളുണ്ട്.ഈ പ്രത്യേക ദിവസത്തിന് അല്പ്പം ക്രിസ്തീയ 
 
ചുവയും,അതോടൊപ്പം തന്നെ സ്വല്പ്പം പുരാതന റോമന്‍ 
 
പാരമ്പര്യവുമുണ്ടെന്നുള്ളതാണ് പൊതുവേയുള്ള വിശ്വാസം.കത്തോലിക്ക 
 
സഭയില്‍ "വാലെെന്‍റെന്‍" എന്ന നാമധാരികളായ രക്തസാക്ഷികളായി മൂന്നു 
 
വിശുദ്ധന്‍മാരെ അംഗീകരിച്ചിട്ടുണ്ട്.എന്നാല്‍ ഇവരിലാരാണ് "വാലെെന്‍റെന്‍സ് 
 
ഡേ"യുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ 'വാലെെന്‍റെന്‍' എന്നതിന് മതിയായ 
 
തെളിവുകളില്ല.
  ഈ ദിവസവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യത്തില്‍ മൂന്നാം നൂറ്റാണ്ടില്‍ 
 
റോമില്‍ ജീവിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു വിശുദ്ധ വാലെെന്‍റെന്‍ 
 
എന്ന് പറയപ്പെടുന്നുണ്ട്.ആ കാലയളവില്‍ റോമ ഭരിച്ചിരുന്ന "ക്ലാഡിയൂസ്" 
 
രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പ്രമാദങ്ങളല്ലെങ്കിലും രക്തം ചൊരിഞ്ഞ 
 
ഒട്ടനവധി യുദ്ധങ്ങളുണ്ടായിട്ടുള്ളതായി പറയപ്പെടുന്നു.അക്കാലത്ത് 
 
ചക്രവര്‍ത്തിയുടെ പട്ടാളത്തില്‍ ചേരാന്‍ ചെറുപ്പക്കാരെ കിട്ടുക എന്നത് വളരെ 
 
ദുഷ്ക്കരമായിരുന്നത്രേ!ഭാര്യമാരെയും,പ്രേമഭാജനങ്ങളെയും പിരിഞ്ഞിരിക്കാന്‍ 
 
ഇഷ്ട്ടമില്ലാത്തത് കൊണ്ടാണ് ചെറുപ്പക്കാര്‍ സേനയില്‍ ചേരാത്തത് എന്ന് 
 
മനസ്സിലാക്കിയ ക്രൂരനായ "ക്ലാഡിയൂസ്" അന്ന് റോമില്‍ നിലനിന്നിരുന്ന 
 
സകല വിവാഹങ്ങളും,വിവാഹ നിശ്ചയങ്ങളും റദ്ദുചെയ്തു!ആ 
 
കാലഘട്ടത്തില്‍ റോമില്‍ ഒരു പുരോഹിതനായിരുന്നു വാലെെന്‍റെന്‍ 
 
ചക്രവര്‍ത്തിയുടെ ഈ കല്പനയില്‍ രോഷാകുലനായി എന്നു മാത്രമല്ല,തന്‍റെ 
 
സുഹൃത്ത് "മരിയൂസ്" എന്ന മറ്റൊരു പുരോഹിതനുമൊരുമിച്ച്,പരസ്പരം 
 
സ്നേഹിക്കുന്ന യുവതിയുവാക്കന്‍മാരെ വിവാഹം കഴിപ്പിച്ചു 
 
കൊടുക്കുകയും,വിവാഹിതരായവരെ രഹസ്യമായി സഹായിക്കുകയും 
 
ചെയ്തു.ഇതുകണ്ട് കുപിതനായ "ക്ലാഡിയൂസ്" ചക്രവര്‍ത്തി വാലെന്‍റെനെ 
 
അറസ്റ്റ് ചെയ്യാനും,ഗദകൊണ്ട് അടിച്ചശേഷം,ഒടുവില്‍ ശിരച്ചേദനം ചെയ്യാന്‍ 
 
കല്പനയിറക്കി!എ.ഡി.270 ഫെബ്രുവരി മാസം 14ാം തീയതിയാണ് 
 
വിശുദ്ധ വാലെെന്‍റെന്‍ രക്തസാക്ഷിത്വം വരിച്ചത്‌!
 റോമന്‍ ജയിലുകളില്‍ പീഡനം അനുഭവിച്ച ക്രിസ്ത്യാനികളായ തടവുകാരെ 
 
മോചിതരാക്കാന്‍ സഹായിച്ചതിനാണ് വാലെെന്‍റെനെ ശിരച്ചേദനം ചെയ്തു 
 
എന്നും മറ്റൊരു കഥയില്‍ പറയപ്പെടുന്നുണ്ട്.
    ജയിലില്‍ കിടന്നയവസരത്തില്‍ ജയിലറുടെ മകളുമായി 
 
സ്നേഹബന്ധത്തിലായ വാലെെന്‍റെനെ സന്ദര്‍ശിക്കാന്‍ ആ യുവതി സ്ഥിരമായി 
 
വരാറുണ്ടായിരുന്നത്രേ.ഒടുവില്‍ മരണത്തിനു കീഴടങ്ങും മുന്‍പ് വാലെെന്‍റെന്‍ 
 
എഴുതിയ യാത്രപറച്ചില്‍ കുറിപ്പില്‍ "നിന്‍റെ വാലെെന്‍റെന്‍" എന്ന് എഴുതി 
 
ഒപ്പിട്ടിരുന്നതായും കഥകളുണ്ട്.വാലെെന്‍റെന്‍ തന്നെയാണ് ആദ്യത്തെ വാലെ
 
െന്‍റെന്‍ സന്ദേശം എഴുതിയത് എന്നാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്."നിന്‍റെ 
 
വാലെെന്‍റെന്‍ "(yours valantine)എന്ന പ്രയോഗം ഇന്നും 
 
നിലനില്‍ക്കുന്ന ഒന്നാണ്.
ചക്രവര്‍ത്തിമാരുടെ ഭരണകാലത്ത് റോമിലാണ്‌ "വാലെെന്‍റെന്‍സ് 
 
ഡേ"ആദ്യമായി തുടങ്ങിയത് എന്നാണ് മറ്റൊരു ഐതിഹ്യം.റോമന്‍ 
 
ദേവന്‍മാരുടെയും,ദേവതമാരുടെയും രാജ്ഞിയായ "ജൂനോ"യുടെ ഓര്‍മ 
 
ദിവസമായി പുരാതന റോമക്കാര്‍ ഫെബ്രുവരി 14 
 
ആചരിച്ചിരുന്നു.വിവാഹത്തിന്‍റെയും,സ്ത്രീജനങ്ങളുടെയും ദേവത 
 
കൂടിയായിരുന്ന "ജൂനോ"."ലൂപ്പര്‍കാലിയ" എന്ന ആഘോഷത്തിനു തുടക്കം 
 
കുറിക്കുന്നത് ഫെബ്രുവരി മാസം 15-ാം തീയതിയാണ്.പഴയകാലത്ത് 
 
റോമില്‍ യുവതിയുവാക്കന്‍മാര്‍ തീര്‍ത്തും വെവ്വേറെയാണ് 
 
ജീവിച്ചിരുന്നത്.പെണ്‍കുട്ടികളുടെ പേരുകള്‍ കടലാസു തുണ്ടുകളിലെഴുതി ഒരു 
 
കുടത്തിലിട്ടു ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ നറുക്കെടുപ്പിലൂടെ ഓരോ 
 
പെണ്‍കുട്ടിയുടെയും പേര് എടുക്കുന്നത് "ലൂപ്പര്‍ കാലിയ" ആഘോഷങ്ങളുടെ 
 
ഒരു വലിയ പ്രത്യേകതയായിരുന്നു.പിന്നീടു ആഘോഷങ്ങള്‍ തീരുന്നത് വരെ ആ 
 
ചെറുപ്പക്കാരനും ചെറുപ്പക്കാരിയും എല്ലാ കാര്യങ്ങളിലും 
 
പങ്കാളികളായിരിക്കും.ചിലപ്പോള്‍ ഒരു വര്‍ഷം വരെയും,ചുരുക്കം 
 
ചിലയവസരങ്ങളില്‍ വിവാഹം വരെയും ഈ പങ്കാളിത്തം 
 
ചെന്നെത്താറുണ്ട്!എന്നാല്‍ പുരാതന റോമന്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ ചില 
 
ആചാര്യന്‍മാര്‍ പെണ്‍കുട്ടികളുടെ പേര് നറുക്കെടുപ്പിന് ഇടുന്നതിനു പകരം 
 
പുണ്യവാളന്‍മാരുടെ പേരുകള്‍ എഴുതിയിടാന്‍ 
 
തുടങ്ങിയത്രേ!"ലൂപ്പര്‍കാലിയ"ക്ക് മുന്‍പുള്ള ഈ ആഘോഷത്തെ "വിശുദ്ധ 
 
വാലെെന്‍റെന്‍സ് ഡേ" എന്ന് ആ ആചാര്യന്‍മാര്‍ നാമകരണം ചെയ്തതായും 
 
കഥകളുണ്ട്.എ.ഡി.498ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന 
 
"ജെലാസിയൂസ്"പാപ്പാ വിശുദ്ധ വാലെെന്‍റെന്‍റെ ബഹുമാനാര്‍ത്ഥമുള്ള 
 
ദിവസമായി ഫെബ്രുവരി 14 മാറ്റിവച്ചു.
    ഗ്രേറ്റ്‌ ബ്രിട്ടണില്‍ വാലെെന്‍റെന്‍സ് ഡേ ആഘോഷങ്ങള്‍ ആരംഭിച്ചത് 17
 
-ാം നൂറ്റാണ്ടിലാണ്.പതിനെട്ടാം നൂറ്റാണ്ടായപ്പോഴേക്കും അച്ചടിച്ച 
 
കാര്‍ഡുകളും,സന്ദേശങ്ങളും,സമ്മാനങ്ങളും കൈമാറാന്‍ 
 
തുടങ്ങി.അമേരിക്കയില്‍ ആദ്യ വാലെെന്‍റെന്‍സ് കാര്‍ഡ് അയച്ചതിന്‍റെ 
 
ബഹുമതി "എസ്തര്‍ ഹൌലന്‍ഡ്" എന്ന 
 
സ്ത്രീക്കാണ്.'കൊളറാഡോ'സംസ്ഥാനത്തുള്ള "ലവ് ലാന്‍ഡ്‌" എന്ന 
 
പട്ടണത്തിലെ പോസ്റ്റാഫീസുകള്‍ക്ക് ഈറ്റവും തിരക്ക് പിടിച്ച ദിവസമാണ് 
 
ഫെബ്രുവരി 14.വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സ്നേഹിക്കുന്നവരുടെ വിശുദ്ധനായ 
 
വാലെെന്‍റെന്‍റെ തിരുനാളിനോടനുബന്ധിച്ച് സ്നേഹസന്ദേശങ്ങളും,സമ്മാനങ്ങളും 
 
കൈമാറുന്നതിനുള്ള സ്നേഹത്തിന്‍റെ ദിവസമായി ഫെബ്രുവരി 14 
 
മാറിക്കഴിഞ്ഞു!ഗ്രീറ്റിംഗ് കാര്‍ഡ് അസോസിയേഷന്‍റെ കണക്കുകളനുസരിച്ച് 
 
ക്രിസ്തുമസ് കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം ഗ്രീറ്റിംഗ് കാര്‍ഡുകള്‍ 
 
അയക്കുന്നതും (ആയിരംകോടി)വാലെെന്‍റെന്‍സ് ഡേക്കാണ്!
'വാലെെന്‍റെന്‍സ് ഡേ'യുടെ ഉത്ഭവത്തെക്കുറിച്ചുള്ള കഥകളെല്ലാം വളരെ 
 
മങ്ങിയതാണെങ്കില്‍ക്കൂടി ദീനാനുകമ്പയോ,സാഹസികനായ,കാല്‍പ്പനികനായ 
 
ഒരു വ്യക്തിയെന്നതിനു പുറമെ ഇംഗ്ലണ്ട്ിലെയും,ഫ്രാന്‍സിലെയും ഏറ്റവും 
 
ജനപ്രീതിയാര്‍ജിച്ച വിശുദ്ധന്‍ കൂടിയായിരുന്നു വാലെെന്‍റെന്‍!
 അമേരിക്കയെക്കൂടാതെ ക്യാനഡ,ചെക്സിക്കൊ,യുണയിറ്റഡ് 
 
കിംഗ്‌ഡം,ഫ്രാന്‍സ്,ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും "വാലെെന്‍റെന്‍സ് 
 
ഡേ" ആഘോഷിക്കുന്നുണ്ട്.ഒരു പാശ്ചാത്യസംസ്കാരത്തിന്‍റെ 
 
നുഴഞ്ഞുകയറ്റമെന്ന പല എതിര്‍പ്പുകളും നേരിട്ടാണെങ്കിലും ഇന്ത്യയിലെ പല 
 
പ്രധാന നഗരങ്ങളിലും ഇപ്പോള്‍ "വാലെെന്‍റെന്‍സ് ഡേ"ഒരു ആഘോഷമായി 
 
മാറിക്കൊണ്ടിരിക്കുകയാണ്!
എല്ലാവര്‍ക്കും "വാലെെന്‍റെന്‍സ് ഡേ" ആശംസകള്‍!         
      
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.