You are Here : Home / എഴുത്തുപുര

മഴയൊന്നു കാണട്ടെ ഞാൻ

Text Size  

Story Dated: Friday, April 17, 2015 09:33 hrs UTC

മഴയൊന്നു കാണട്ടെ ഞാൻ 
മറയുമെന്നോർമ്മ തൻ 
മനസ്സൊന്നു കുളിരുവാൻ 
മതിവരില്ലിനിയും 
മറക്കുവാനാവാത്തൊരാ 
മഴവില്ലിൻ നിറങ്ങൾ കണ്ടങ്ങു  
മതിവരുവോളം
മാനത്തു നോക്കി നിന്നതും 
മതിയാവില്ലന്നൊരിക്കലും 
മഴയിലോടിക്കളിച്ചതും  
മണ്ണുവാരിക്കളിച്ചതും 
മഴ നനയാതിരുക്കുവാൻ 
മുറ്റത്തൊരു കളി വീടുവെച്ചതും
മിന്നലു കണ്ടങ്ങു പേടിച്ചരണ്ടതും
മിണ്ടാതെ ഓടിയൊളിച്ചതും .
 
THAMPY ANTONY

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.